ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരോത്സാഹം. 83

പിടിപ്പാൻ ബുദ്ധിമാന്മാരായ ചില ആളുകൾ തങ്ങളുടെ ആ
യുഷ്കാലം മുഴുവൻ പ്രയത്നിക്കേണ്ടിവന്നിരുന്നു. അതിന്നിട
യിൽ അവരുടെ ശ്രമങ്ങൾ പലപ്പോഴും നിഷ്ഫലമാകയും
അനവധിദ്രവ്യം നഷ്ടമാകയും പല ജനങ്ങളുടെയും പരിഹാ
സം അവർ അനുഭവിക്കേണ്ടിവരികയും ചെയ്തു. എങ്കിലും
ദീൎഗ്ഘക്ഷാന്തി, ധൈൎയ്യം, ആശ മുതലായവ വിട്ടുപോകാതെ
തളൎച്ച എന്നിയെ അവർ തങ്ങളുടെ കാൎയ്യം സാദ്ധ്യമാവോളം
പ്രയത്നിച്ചു. അഗാധഖനികളിൽ കിഴിഞ്ഞു ലോഹം കിള
ച്ചെടുപ്പാനും ഉന്നതങ്ങളിലിരിക്കുന്ന സൂൎയ്യചന്ദ്രനക്ഷത്രാദിക
ളുടെ സ്വഭാവതത്വങ്ങൾ ഗ്രഹിപ്പാനും സമുദ്രത്തിന്നുള്ളിൽ
മുങ്ങി ആണ്ടു പോയ കപ്പലുകളും മറ്റും പൊന്തിച്ചു കൊണ്ടു
വരുവാനും ഭൂമിയുടെ ഒരറ്റത്തുനിന്നു മറ്റൊരറ്റത്തിലേക്കു
ചിലനിമിഷങ്ങൾക്കുള്ളിൽ വൎത്തമാനങ്ങളെത്തിപ്പാനും തക്ക
നാനാവിധസൂത്രങ്ങൾ പത്തും ഇരുപതും ദിവസങ്ങളുടെ
അദ്ധ്വാനംകൊണ്ടു സാധിച്ചതാകുന്നു എന്നു വിചാരിക്കേണ്ട.
അനേകജനങ്ങൾ എത്രയോ വൎഷങ്ങളോളം ക്ഷമയോടെ
പ്രയത്നിച്ചു കണ്ടു പിടിച്ചതാകുന്നു. ആകാശപ്പന്തിൽ കയറി
രണ്ടു മൂന്നു നാഴിക മേലോട്ടു പറന്ന ശേഷം അവിടെനിന്നു
ഒരു വിധം കുട തുറന്നു താഴോട്ടു ചാടി യാതൊരു ഹാനിയും
കൂടാതെ നിലത്തുവന്നു നില്ക്കുവാനും സൂൎയ്യരശ്മിയുടെ സഹായ
ത്താൽ മനുഷ്യരുടെ തത്സ്വരൂപം ചിത്രീകരിക്കുവാനും ശരീരത്തി
ന്നുള്ളിലുള്ള വികടങ്ങൾ അറിഞ്ഞു അതിന്നു ചികിത്സ ചെ
യ്വാനും വിദ്വാന്മാർ സ്ഥിരോത്സാഹത്താൽ നിവൃത്തിച്ച വൻ
കാൎയ്യങ്ങളാകുന്നു.

മനസ്സുവെടിഞ്ഞു അധമൻ പരിശ്രമിക്ക എന്നിയെ
പൂൎത്തിയാക്ക ഉത്തമൻ ദീൎഗ്ഘക്ഷാന്തി അഗാധഖനി
ആകാശപ്പന്തു തത്സ്വരൂപം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/91&oldid=197254" എന്ന താളിൽനിന്ന് ശേഖരിച്ചത്