ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 രണ്ടാംപാഠപുസ്തകം.

46. സ്ഥിരോത്സാഹം (തുടൎച്ച).

കഥ.

കഴിഞ്ഞ പാഠത്തിൽ പറഞ്ഞ അധമന്മാരുടെ സ്ഥിതി
യിലുള്ള അനേകം കുട്ടികളുണ്ടു. അവർ ഒരു പാഠം പഠിപ്പാ
നാരംഭിക്കും. ഉടനെ മനസ്സിലായില്ലെങ്കിൽ നിരാശന്മാരാ

യിത്തീരും. ഒരു കണക്കു ചെയ്വാൻ തുടങ്ങും. ഒന്നാം പ്രാവ
ശ്യം തന്നെ ഉത്തരം ശരിയായില്ലെങ്കിൽ പിന്നെ അതു ചെ
യ്വാൻ തുനിയുകയുമില്ല. ഇതു വലിയൊരു ഭോഷത്വം ആകു
ന്നു എന്നോൎക്കേണം. ചെറുപ്രായത്തിൽ തന്നെ ഇങ്ങിനെ
ശീലിച്ചാൽ വലുതാകുമ്പോൾ ഈ ഭൂമിയിൽ നേരിടുവാനുള്ള
വലിയ പ്രയാസങ്ങളോടു മല്ലു കെട്ടുവാൻ കഴികയില്ല.

അമേരിക്കാഖണ്ഡത്തിലുൾപെട്ട ഐകമത്യസംസ്ഥാനം
ഭരിച്ചിരുന്ന ജോൺ ആദാം എന്ന ആൾ തന്നെക്കൊണ്ടു
തന്നെ ഒരിക്കൽ പറഞ്ഞ ഒരു കഥ എന്തെന്നാൽ:—

"ഞാൻ കുട്ടിയായിരുന്നപ്പോൾ എനിക്കു വ്യാകരണം പഠി
ക്കുന്നതു വളരെ പ്രയാസമായി തോന്നി. ഞാൻ പഠിച്ചു നി
പുണനായിത്തീരേണമെന്നായിരുന്നു എന്റെ അച്ഛൻ ആഗ്ര
ഹിച്ചതു. എങ്കിലും ഞാൻ അച്ഛനോടു എനിക്കു പഠിപ്പാൻ
പ്രയാസമാകയാൽ എന്നെ വേറെ എന്തെങ്കിലും ഒരു പണി

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/92&oldid=197255" എന്ന താളിൽനിന്ന് ശേഖരിച്ചത്