ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരോത്സാഹം (തുടൎച്ച). 85

ക്കു ആക്കേണമെന്നു അപേക്ഷിച്ചു. ഈ അഭിപ്രായം അച്ഛ
ന്റെ അഭീഷ്ടത്തിന്നു പ്രതികൂലമാകയാൽ അച്ഛൻ എന്നോടു
ഉടനെ തന്നെ 'നിണക്കു പഠിപ്പാൻ കഴികയില്ലെങ്കിൽ കൈ
ക്കോട്ടുപണിയാകുന്നു പറ്റിയതു. എന്റെ വയലിന്നു ചുറ്റും
ഒരു വരമ്പു ആവശ്യമുണ്ടു. അതു പോയി കിളെക്ക' എന്നു
പറഞ്ഞു. എനിക്കു ഇതിൽ എത്രയും സന്തോഷം തോന്നി.
ഞാൻ ഒരു കൈക്കോട്ടുമായി പോയി കിളപ്പാൻ തുടങ്ങി. എ
ങ്കിലും ഒരു മണിക്കൂർ കഴിയുംമുമ്പേ എനിക്കു കിളക്കുന്നതി
നെക്കാൾ വ്യാകരണം പഠിക്കുന്നതു എളുപ്പമായി തോന്നി.
എന്നാൽ അഭിമാനം വിചാരിച്ചു ഒന്നും മിണ്ടാതെ സന്ധ്യവ
രെ ആ പണി എടുത്തു ക്ഷീണിച്ചു വലഞ്ഞു വീട്ടിലേക്കു ചെന്നു.
പിറ്റേ ദിവസവും ആ പണിക്കു തന്നെ പോയി. അന്നു
അതിലും അധികം ക്ഷീണം തട്ടി. രാത്രിയായപ്പോൾ വ്യാക
രണവും കൈക്കോട്ടും തമ്മിൽ ഒത്തുനോക്കി പഠിക്കുന്നതു ത
ന്നെ എളുപ്പവും സുഖവും എന്നു തീൎച്ചപ്പെടുത്തി. പിറ്റേന്നു
മുതൽ രണ്ടാമതും പഠിപ്പാൻ തന്നെ പോയി. മുമ്പേത്തതി
ലും കുറെ അധികം മനസ്സുവെച്ചു ഉത്സാഹിച്ചു പഠിച്ചു. അതു
മുതൽ എനിക്കു വ്യാകരണത്തിൽ താത്പൎയ്യവും അഭിരുചിയും
ഉണ്ടായിവന്നു. രണ്ടുദിവസം ഞാൻ കിളപ്പാൻ പോയിരു
ന്നില്ലെങ്കിൽ അങ്ങിനെ വരികയില്ലായിരുന്നു".

ഈ കഥയിൽനിന്നു കുട്ടികൾക്കു പല പാഠങ്ങൾ പഠിക്കാം.
ചെറിയ കുട്ടികൾ പഠിക്കുന്നതു കഠിനഭാരമായി വിചാരിക്കുന്നു.
അമ്മയച്ഛന്മാർ ദാരിദ്ര്യത്തിൽനിന്നു അവരുടെ വിദ്യാഭ്യാസ
ത്തിന്നായി പണം ചെലവഴിച്ചാൽപോലും അവർ പഠിക്കാ
തെ സമയവും പണവും നഷ്ടമാക്കിക്കളയുന്നു. അതു ചെ
യ്യരുതു. അതു കൂടാതെ, കുട്ടികൾ തങ്ങളുടെ അമ്മയച്ഛന്മാ
ൎക്കു തങ്ങളെക്കാൾ അറിവുണ്ടെന്നു വിചാരിക്കേണ്ടതാകുന്നു.
ജോൺ ആദാം അച്ഛന്റെ ഇഷ്ടത്തിന്നു വഴിപ്പെടാതെ കൈ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/93&oldid=197256" എന്ന താളിൽനിന്ന് ശേഖരിച്ചത്