ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 രണ്ടാംപാഠപുസ്തകം.

ക്കോട്ടുപണിക്കു പോയിരുന്നെങ്കിൽ ലോകവിശ്രുതനയൊരു
നാടുവാഴിയായിത്തീരുകയില്ലയായിരുന്നു.

നിരാശ ഐകമത്യം പ്രതികൂലം അഭിരുചി നാടുവാഴി
മല്ലുകെട്ടുക അഭീഷ്ടം അഭിമാനം ലോകവിശ്രുതൻ വഴിപ്പെടുക

47. നരി (പുലി, വ്യാഘ്രം).

നരി നമ്മുടെ രാജ്യത്തിലെ മഹാമൂൎഖജന്തുവാകുന്നു. ഒരി
ക്കലും മനുഷ്യരോടു ഇണങ്ങുകയോ അവൎക്കു ഒതുങ്ങുകയോ
ചെയ്കയില്ല. സ്വാഭാവികമായി ഇതു ദുഷ്ടതയും ക്രൂരതയും
കപടവും ഉള്ള ഒരു ജന്തുവാകുന്നു.

നരിയിൽ പല ജാതിയുണ്ടു. വരിയൻ, പുള്ളി എന്നീ
രണ്ടു പ്രധാനം. രൂപസ്വഭാവങ്ങളിൽ നരി പൂച്ചെക്കു തുല്യം.
എങ്കിലും ഉയരവും ദീൎഗ്ഘവും ഭയങ്കരതയും എത്രയും അധി
കമാകുന്നു. വളൎച്ച തികഞ്ഞ ഒരു നരിക്കു മൂക്കു മുതൽ വാ
ലിന്നഗ്രംവരെ പതിന്നാലടി ദീൎഗ്ഘമുണ്ടാകും. ഉയരം നാല
ടിയിലധികമുണ്ടാകയില്ല. പിൻകാലുകൾക്കു അയ്യഞ്ചും മുൻ
കാലുകൾക്കു നന്നാലും വിരലുകളും അവെക്കു നീണ്ടു കൂൎത്തു
മഹാശക്തിയുള്ള നഖങ്ങളും ഉണ്ടു. അതു ആനകളെ പിൻ
പുറത്തുനിന്നു അടിച്ചു നഖങ്ങൾകൊണ്ടു വലിയ മാംസഖ
ണ്ഡങ്ങൾ പറിച്ചെടുത്തുകളയാറുണ്ടു. രാത്രിയിൽ നരിയുടെ
കണ്ണു കണ്ടാൽ പൂച്ചയുടെ കണ്ണുപോലെ തന്നെ തീക്കനലെന്നു
തോന്നും. അതു ആകപ്പാടെ കാഴ്ചെക്കു ഭംഗിയുള്ള ഒരു ജന്തു
വാകുന്നു. ഇത്ര ഭംഗിയുള്ള ഒരു ജന്തുവിന്റെ സ്വഭാവം എ
ത്രയോ നിൎദ്ദയത്വമുള്ളതാകയാൽ പുറമെ കാണുന്ന കാഴ്ച
കൊണ്ടു ആരുടെയും ഉള്ളറിവാൻ പാടില്ലെന്നു നമുക്കു
പഠിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/94&oldid=197257" എന്ന താളിൽനിന്ന് ശേഖരിച്ചത്