ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരി. 87

ആടു പശു മാൻ മുതലായ മൃഗങ്ങളെ നരി അധികമായി
പിടിച്ചു തിന്നുന്നു. ഒരു പൂച്ച എലിയെ ചാടി പിടിക്കും
പോലെ തന്നെ നരിയും ഈ സാധുമൃഗങ്ങളെ ഒരടിയും ഒരു
കടിയുംകൊണ്ടു കൊന്നുചോര കുടിക്കും. പിന്നെ അതി
ന്റെ ഇറച്ചിയും തിന്നും. ചില നരികൾ മനുഷ്യരെ കൊന്നു
തിന്നുകളയും. അവെക്കു മനുഷ്യനെ തിന്നി എന്നു പേർ.
ഇന്ത്യയുടെ വടക്കുള്ള ഒരു ദേശത്തിൽവെച്ചു ഒരു ഒറ്റ മനു
ഷ്യനെത്തിന്നി ഓരോരിക്കലായി മുന്നൂറ്റിൽ പരം ആളുകളെ
കൊന്നു തിന്നപ്രകാരം സൎക്കാർകണക്കുണ്ടു.

നരിക്കു സിംഹത്തോളം ധൈൎയ്യമില്ല. എട്ടു വയസ്സുള്ള
ഒരു ചെറുക്കൻ ഒരു ദിവസം ആട്ടിനെ മേച്ചുകൊണ്ടിരി
ക്കുമ്പോൾ അവന്റെ കരിമ്പടം ഒരു സഞ്ചിപോലെ പുറത്തിട്ടും
കൊണ്ടു പുഴക്കരെ ചെന്നു കുനിഞ്ഞു ഞാങ്ങണ പൊട്ടിച്ചു
അതിലിടുകയായിരുന്നു. ആ ഞാങ്ങണക്കെട്ടു കണ്ടു ആടാകു
ന്നെന്നു കരുതിയിട്ടായിരിക്കണം ഒരു നരി ചാടി ആ ചെറു
ക്കന്റെ നടുപ്പുറത്തു ഒരടി കൊടുത്തു. അടി ആ ചുമടിനു
കൊണ്ടു നരിയുടെ നഖം കരിമ്പടത്തിൽ കുടുങ്ങിപ്പോകയും
ചെറുക്കൻ ചാടി പുഴയിലേക്കു വീഴുകയും ചെയ്തു. നരി
അതു കണ്ടു ഭ്രമിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാതെ അതി
വേഗത്തിൽ ഓടിപ്പോയ്ക്കളഞ്ഞു.

നരിക്കുട്ടികളെ കാണ്മാൻ വളരെ ഭംഗിയുണ്ടാകും. വലിയ
നരികൾക്കുള്ളതായ ദുസ്സ്വഭാവം അവറ്റിന്നു അശേഷമുണ്ടാ
കയുമില്ല.

മൂൎഖജന്തു സ്വാഭാവികം നിൎദ്ദയത്വം ഞാങ്ങണ
ഒതുങ്ങുക അഗ്രം സൎക്കാർ ദുസ്സ്വഭാവം
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/95&oldid=197258" എന്ന താളിൽനിന്ന് ശേഖരിച്ചത്