ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 രണ്ടാംപാഠപുസ്തകം.

48. നരി (തുടൎച്ച).

ഗംഗാനദിയുടെ പേർ നിങ്ങൾ കേട്ടിരിക്കുന്നുവല്ലൊ.
അതിന്റെ അഴിമുഖത്തിന്നു സമീപം വങ്കാടുകൾ നിറഞ്ഞ
അനവധി ചെറു ദ്വീപുകളും തുരുത്തുകളുമുണ്ടു. ഒരിക്കൽ
അതിൽ ഒന്നിലേക്കു നാലാളുകളും ഒരു കുട്ടിയും കൂടി തേൻ
എടുപ്പാൻ പോയി. [അവിടത്തെ കാടുകളിൽ തേനീച്ചകൾ
അസംഖ്യമായി കൂടുകെട്ടി തേൻ ശേഖരിക്കാറുണ്ടു]. അവർ
ദ്വീപിൽ എത്തിയപ്പോൾ കുട്ടിയെ തോണി കാക്കുവാനാക്കി
നാല്വരും കൂടി കാട്ടിലേക്കു പോയി. ആ തോണിക്കു ഒരു ചെ
റിയ മേൽതട്ടുണ്ടായിരുന്നു. ആ നിൎജ്ജനപ്രദേശം എത്രയും
നിശ്ശബ്ദമായിരുന്നതിനാൽ കുട്ടി മറ്റവർ എപ്പോൾ വരും
എന്നു വിചാരിച്ചുംകൊണ്ടു ആ തട്ടിന്മേൽ തന്നെ ഇരുന്നു.
പെട്ടെന്നു അവൻ തന്റെ മുമ്പിൽ ഒരു നരി നില്ക്കുന്നതും
തന്റെ മേൽ ചാടി വീഴുവാൻ തക്കവണ്ണം നിലത്തേക്കു പതു
ങ്ങുന്നതും കണ്ടു. അവൻ തത്കാലബുദ്ധിയുള്ളവനായിരുന്ന
തിനാൽ മതിമറന്നുപോകാതെ ഒരു നിമിഷനേരം കൊണ്ടു
തട്ടിന്റെ ഉള്ളിൽ ചാടി ഒളിച്ചു, തത്സമയം തന്നെ നരിയും
തോണിയിലേക്കു ചാടി. ചാട്ടത്തിന്റെ ഊക്കു നിമിത്തം
ഒരു കാൽ ആ തട്ടിന്മേലുണ്ടായിരുന്ന ഒരു ദ്വാരത്തിൽ അക

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/96&oldid=197259" എന്ന താളിൽനിന്ന് ശേഖരിച്ചത്