ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരി (തുടൎച്ച). 89

പ്പെട്ടുപോയി. എത്ര വലിച്ചിട്ടും പുറത്തേക്കു കിട്ടുവാൻ കഴി
ഞ്ഞില്ല. ചെറുക്കൻ അപ്പോഴും വളരെ ശാന്തമായി നരി അ
വിടുന്നു പിടുത്തം വിട്ടാൽ അകത്തു കടന്നുവരും എന്നു ഓൎത്തു
ഒരു കയറെടുത്തു കാലിന്റെ പടത്തിന്നു മീതെ ഭദ്രമായി ചുറ്റി
കെട്ടി തോണിയുടെ അകത്തുണ്ടായിരുന്ന ഒരു കുറ്റിയോടു
ചുറച്ചു പിടിച്ചു. നരിക്കു കാലിന്നു ഇങ്ങനെ രണ്ടു വേദന
കുടുങ്ങിയതിനാൽ അതു അവിടെ തന്നെ അനങ്ങാതെ കിടന്നു.
കുറയനേരം കഴിഞ്ഞപ്പോൾ തേനിന്നു പോയവർ എത്തി.
തോണിയുടെ മീതെ ഒരു നരി കിടക്കുന്നതു കണ്ടപ്പോൾ ചെറു
ക്കനെ കൊന്നു തിന്നു വിശ്രമിക്കയാകുന്നു എന്നു വിചാരിച്ചു
നാലു പേരും കൂടെ ഉറക്കെ നിലവിളിച്ചു. നരി ഭീരുവാണെന്നു
കഴിഞ്ഞ പാഠത്തിൽ കേട്ടിരിക്കുന്നുവല്ലോ. നിലവിളികേട്ട
പ്പോൾ നരി പ്രാണഭയത്തോടെ ഒരു വലിയാൽ അതിന്റെ
കാൽ ദ്വാരത്തിൽനിന്നു വിടുവിച്ചു താഴെ കുതിച്ചു. എങ്കിലും
അവിടെ വളരെ ചളിയുണ്ടായിരുന്നതിനൽ നാലുകാലും
ഉടൽവരെ ചളിയിൽ ആണ്ടു പോയി. ഉടനെ തന്നെ ആ
നാലാളുകൾ ഓടി ചെന്നു തങ്ങളുടെ കൈക്കലുണ്ടായിരുന്ന
ഗദകൾകൊണ്ടു അതിനെ തല്ലി കൊന്നുകളഞ്ഞു. അപ്പോൾ
തന്നെ കുട്ടി പുറത്തേക്കു വന്നതു അവർ കണ്ടു ഏറ്റവും
സന്തോഷിച്ചു, ആ നാല്വരിൽ ഒരുവൻ ഇവന്റെ അച്ഛനും
മറ്റൊരുവൻ അമ്മാമനും ആയിരുന്നു. ഫക്കീർ മുഹമ്മതു
എന്നു പേരായ ഈ ചെറുക്കൻ വളൎന്ന ശേഷം ശക്തനും ധൈ
ൎയ്യശാലിയുമായ ഒരു നായാട്ടുകാരനായിത്തീൎന്നു സ്വന്തകൈ
കൊണ്ടു ആറു നരികളെ കൊന്നു. വിഷൂചികയാൽ അവൻ
മരിച്ചിട്ടു ഇപ്പോൾ പതിമൂന്നു വൎഷങ്ങളേ ആയിട്ടുള്ളൂ.

അഴിമുഖം നിശ്ശബ്ദം വിശ്രമിക്ക കുതിച്ചു ധൈൎയ്യശാലി
നിൎജ്ജനപ്രദേശം പടം ഭീരു ഗദ വിഷൂചിക
"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/97&oldid=197260" എന്ന താളിൽനിന്ന് ശേഖരിച്ചത്