ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 രണ്ടാംപാഠപുസ്തകം.

49. രാജ്യങ്ങളും ജനങ്ങളും.

ഈ ഭൂമി ഒരു ഗോളമാകുന്നു എന്നു നമുക്കു അറിവുണ്ടെ
ങ്കിലും ഇതിന്റെ എല്ലാഭാഗങ്ങളും ഇതുവരെക്കും ആരും
കണ്ടു പിടിച്ചിട്ടില്ല. നമുക്കു എതിരായുള്ള അമേരിക്കാ
രാജ്യം കണ്ടിട്ടു ഇപ്പോൾ നാനൂറു സംവത്സരങ്ങൾ മാത്രമേ
ആയിട്ടുള്ളു. ഇനിയും ഭൂഗോളത്തിന്റെ തെക്കേയും വട
ക്കേയും അറ്റങ്ങൾ ആരും കണ്ടിട്ടില്ല. അറിഞ്ഞേടത്തോളം
ഭൂഖണ്ഡങ്ങളുടെ ചിലഭാഗങ്ങൾ തന്നെ വനാന്തരങ്ങൾ നി
മിത്തവും വിശാലമായ മണൽപ്രദേശങ്ങൾ നിമിത്തവും
ദുൎഗ്ഘടമായ മലകൾ നിമിത്തവും ആൎക്കും കണ്മാൻ കഴി
ഞ്ഞിട്ടില്ല. വിദ്വാന്മാർ അതിനായി നിത്യം പ്രയത്നിച്ചു
വരുന്നുണ്ടു.

ഭൂമിയുടെ എല്ലാഭാഗങ്ങളും ഒരുപോലെയല്ല. ചിലസ്ഥ
ലങ്ങളിൽ അത്യുഷ്ണവും ചിലേടങ്ങളിൽ അത്യന്തം ശൈത്യവും
മറ്റു സ്ഥലങ്ങളിൽ ശീതവും ഉഷ്ണവും മിതമായും ആകുന്നു.
അങ്ങിനെ തന്നെ ചിലരാജ്യങ്ങൾ സുഖകരവും മറ്റു ചില
നാടുകൾ മനുഷ്യൎക്കു പാൎപ്പാനും ജീവിപ്പാനും തക്ക സുഖം
ഇല്ലാത്തവയും ആകുന്നു. ഈ വ്യത്യാസങ്ങൾക്കനുസരിച്ചും
സമുദ്രങ്ങൾ, പൎവ്വതനിരകൾ, നദികൾ എന്നിവയാൽ പ്രകൃ
ത്യായുള്ള വിഭാഗം പോലെയും ഭൂമി പല ഖണ്ഡങ്ങളായും
ഖണ്ഡങ്ങൾ രാജ്യങ്ങളായും രാജ്യങ്ങൾ സംസ്ഥാനങ്ങളായും
മറ്റും അംശികരിക്കപ്പെട്ടിരിക്കുന്നു.

അതാതു രാജ്യത്തിന്റെ ദേശഗുണവ്യത്യാസംപോലെ ജന
ങ്ങൾക്കും വ്യത്യാസമുണ്ടു. ശീതരാജ്യനിവാസികൾക്കു ഉഷ്ണ
ദിക്കുകൾ പറ്റുകയില്ല. അങ്ങിനെ തന്നെ ഉഷ്ണരാജ്യക്കാൎക്കു
ശീതരാജ്യവും പറ്റുകയില്ല. ശൈത്യദിക്കിലെ മനുഷ്യർ വെളു
ത്തവരും അത്യുഷ്ണദിക്കുകർ ഏറ്റവും കറുത്തവരും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/98&oldid=197261" എന്ന താളിൽനിന്ന് ശേഖരിച്ചത്