ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൃഷ്ടിയുടെ മഹിമ. 91

ഉഷ്ണത്തെക്കാൾ ശൈത്യം അസാരം അധികരിച്ചിട്ടുള്ള ദിക്കിൽ
വസിക്കുന്നവരെ മഞ്ഞൾവൎണ്ണമായി കാണാം. അനേകരാ
ജ്യക്കാർ ഉള്ളതു പോലെ തന്നെ അനേകഭാഷകളുമുണ്ടു.

എന്നാൽ ശീതോഷ്ണം കൊണ്ടുള്ള നിറവ്യത്യാസം മാത്ര
മല്ല രൂപത്തിൽ തന്നെ മനുഷ്യജാതികൾക്കു തമ്മിൽ ഭേദ
മുണ്ടു. നമ്മുടെ സമീപത്തുള്ള ബൎമ്മ ചീന മുതലായ കിഴ
ക്കൻ രാജ്യക്കാർ മഞ്ഞനിറക്കാരാകുന്നുവെങ്കിലും അവൎക്കു
നീണ്ടു ചരിഞ്ഞ നേത്രങ്ങളും വിസ്താരം കുറഞ്ഞ നെറ്റിയും
പതിഞ്ഞ മൂക്കും ആയി സൌന്ദൎയ്യം കുറയും. വിലാത്തിക്കാൎക്കും
നമ്മുടെ പടിഞ്ഞാറുള്ള രാജ്യക്കാൎക്കും നമ്മുടെ ദേശക്കാൎക്കും
ഉരുണ്ട തലയും നല്ല കണ്ണും നാസികയും ഉണ്ടു. ശേഷമെല്ലാ
മനുഷ്യരും ചുരുണ്ട തലമുടിയും തടിച്ച ചുണ്ടും ഉള്ള വിരൂ
പികളാകുന്നു.

ശൈത്യം മിതം വിഭാഗം നിവാസികൾ നേത്രങ്ങൾ
വനാന്തരം പ്രകൃത്യാ സംസ്ഥാനം അധികരിച്ചു നാസിക

50. സൃഷ്ടിയുടെ മഹിമ.

സൃഷ്ടിവൎഗ്ഗത്തെ നോക്കി സ്രഷ്ടാവാം ദൈവം തന്റെ
സൃഷ്ടിസാമൎത്ഥ്യം ഗ്രഹിച്ചീടുവിൻ ബാലന്മാരേ ॥
നക്ഷത്രം സൂൎയ്യൻ താനും ചന്ദ്രനും ഗ്രഹങ്ങളും
വൃക്ഷങ്ങൾ മനുഷ്യരും മൃഗവും പുഴുക്കളും ॥
മലയും കുന്നും പിന്നെ സമുദ്രവും നദിയും
പലതും ദൈവത്തിന്റെ സൃഷ്ടികളറിഞ്ഞാലും ॥
ഇക്കണ്ട ജീവികൾക്കും മനുഷ്യജാതികൾക്കും
ചൊൽകൊണ്ട ദൈവം തന്നെ ഭക്ഷണം കൊടുക്കുന്നു ॥

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/99&oldid=197262" എന്ന താളിൽനിന്ന് ശേഖരിച്ചത്