ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഒന്നാംപാഠപുസ്തകം.

അഞ്ചാം പാഠം.

തന്നിഷ്ടത്താൽ പിണഞ്ഞ ആപത്തു.

ഒരു വീട്ടിൽ ഒരു എലിയും രണ്ടു കുഞ്ഞുകളും കൂടി ഒരു
മാളത്തിൽ പാൎത്തിരുന്നു. ഒരു ദിവസം ഈ കുഞ്ഞുകൾ
തള്ളയോടു; “അമ്മേ! ഞങ്ങൾ ഒരു മാംസകഷണം കണ്ടി
ട്ടുണ്ടു. നമ്മെ പൂച്ച പിടിക്കാതിരിപ്പാൻ വേണ്ടി അതു ഒരു
നല്ല കൂട്ടിൽ ആകുന്നു വെച്ചിട്ടുള്ളതു. ഹാ, ഇവിടത്തെ ആ
ളുകൾക്കു നമോടു എത്ര സ്നേഹമുണ്ടു!” എന്നു പറഞ്ഞു.
അപ്പോൾ തള്ളിയെലി. അവരോട്ടു: “അയ്യോ മക്കളേ! അതു
ആ മൂൎക്ക്വന്മാർ നമ്മെ പിടിപ്പാൻ വെച്ച ഒരു കണിയാകുന്നു.
നാം അതിൽ അകപ്പെട്ടാൽ അവരുടെ സ്നേഹം കാണാം.
ഇതാ, നിങ്ങൾ ആ കൂട്ടിന്റെ അരികത്തു തന്നേ പോകരു
തേ” എന്നു പറഞ്ഞു. ഇരതെണ്ടുവാൻ പോയി. അപ്പോൾ
ഈ കുഞ്ഞുകൾ “അമ്മെക്കു നമ്മെപ്പോലെ അറിവില്ല.
ഈ സജ്ജനങ്ങൾ നമ്മെ സ്നേഹിക്കുന്നില്ല എന്നു പറയു
ന്നതു നന്ദികേടു ആകുന്നു. നാം പോയി ആ ഇറച്ചി
തിന്നുക” എന്നു തമ്മിൽ പറഞ്ഞു മാളത്തിൽനിന്നു പുറത്തു
വന്നു. രണ്ടും കൂടെ ഒന്നിച്ചു ഓടി ആ കണിയിൽ
കയറി, മാംസം കടിച്ച ഉടനെ അതിന്റെ വാതിൽ തന്നാ
ലെ അടഞ്ഞു പോയി. ഒച്ച കേട്ടപ്പോൾ ആളുകൾ ഒക്കെ
ഓടിവന്നു. ഒരു വലിയ പൂച്ചയെയും കൊണ്ടുവന്നു. അ
പ്പോൾ എലിക്കുട്ടികൾ അതിന്നകത്തു നിന്നു! “അയ്യോ!
നമുക്കു അമ്മയെക്കാൾ ജ്ഞാനം ഏറും എന്നു നാം വിചാരി

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/12&oldid=197533" എന്ന താളിൽനിന്ന് ശേഖരിച്ചത്