ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ഒന്നാംപാഠപുസ്തകം.

ഏഴാം പാഠം.

സാമൎത്ഥ്യത്തെക്കാൾ ഉത്സാഹം വലിയതു.

ഒരു ആമയും ഒരു മുയലും ഒരിക്കൽ പന്തയം പിടിച്ചു.
അവരിൽ ആർ ഒരിടത്തു ആദ്യം ഓടി എത്തും എന്നായിരുന്നു
വാതു. മുയൽ പകുതി വഴി ക്ഷണത്തിൽ ഓടി “ഇനി ആമ
ഇത്ര ദൂരം എത്തുവോളം ഞാൻ ആശ്വസിക്കട്ടെ” എന്നു പറ
ഞ്ഞു ഒരു കുറ്റിക്കാട്ടിൽ കിടന്നുറങ്ങി. ആമെക്കു മുയലിനോ
ളം വേഗത്തിൽ ഓടുവാൻ സാധിക്കുകയില്ലെങ്കിലും എവിടെ
യും താമസിക്കാതെ ബദ്ധപ്പെട്ടു നടന്നു. പാതിവഴിക്കൽ
മുയൽ കിടന്നുറങ്ങുന്നതു കണ്ടു അനങ്ങാതെ നടന്നു എത്തേ
ണ്ടുന്ന ഇടത്തിൽ വേഗം ചെന്നു നിന്നു. കുറയനേരം കഴി
ഞ്ഞപ്പോൾ മുയൽ ഉണൎന്നു ആമ ഇനിയും എത്തീട്ടില്ല
എന്നു വിചാരിച്ചു വേഗത്തിൽ ഓടി. അങ്ങെത്തിയപ്പോൾ
ആമ തനിക്കു മുമ്പെ അവിടെ എത്തി നില്ക്കുന്നതു കണ്ടു വ
ളരെ ദുഃഖവും അത്ഭുതവും ഉണ്ടായെങ്കിലും ഇനി വ്യസനി
ച്ചിട്ടു ഫലമില്ലെന്നു കണ്ടു ലജ്ജിച്ചു. ആമ പന്തയം ജയിച്ചു
വിരുതു പ്രാപിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/14&oldid=197535" എന്ന താളിൽനിന്ന് ശേഖരിച്ചത്