ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവാനായ ഒരു ധീരബാലൻ. 19

ണ്ടു അച്ഛന്റെ തോട്ടത്തിൽ കടന്നു കണ്ണിൽ കണ്ട ചെടിക
ളെല്ലാം കൊത്തി മുറിച്ചുകളഞ്ഞു. അച്ഛൻ തോട്ടത്തിൽ
വന്നപ്പോൾ സുഗന്ധപുഷ്പങ്ങൾ ഉണ്ടാകുന്നതായ അനേകം
ചെടികളും അവയുടെ നടുവിൽ താൻ എത്രയോ പ്രിയപ്പെട്ടു
വളൎത്തിയിരുന്ന ഒരു ചെറു മരവും മുറിഞ്ഞു കിടക്കുന്നതു കണ്ടു.
അതു വളൎന്നാൽ വിശേഷമായ ഒരു കായ് കായ്ക്കുമായിരുന്നു.
അതുകൊണ്ടു വ്യസനവും കോപവും നിറഞ്ഞു വീട്ടിൽ ചെ
ന്നു “ഈ ശൂന്യപ്രവൃത്തി ചെയ്തതു ആർ” എന്നു ചോദിച്ചു.
കുട്ടി അതു ചെയ്യുന്നതു ആരും കണ്ടിരുന്നില്ല. അതുകൊണ്ടു
ആൎക്കും ഒന്നും പറവാൻ കഴിഞ്ഞില്ല. കുട്ടി അച്ഛന്റെ
മുഖത്തു നോക്കി വളരെ കോപമുണ്ടെന്നും തനിക്കു നല്ല
തല്ലു കിട്ടുമെന്നും അറിഞ്ഞെങ്കിലും കരഞ്ഞുംകൊണ്ടു “അച്ഛാ!
എനിക്കു കളവു പറവാൻ കഴികയില്ല; അതു ചെയ്തതു
ഞാൻ തന്നെ” എന്നു വിളിച്ചു പറഞ്ഞു. അച്ഛൻ ഇതു
കേട്ടപ്പോൾ: “മകനേ! നീ നഷ്ടം വരുത്തിയ മാതിരി ആയി
രം വൃക്ഷങ്ങളെക്കാൾ, നീ പറഞ്ഞ സത്യം ഞാൻ വിലയേ
റിയതായി വിചാരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു അവനെ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/25&oldid=197546" എന്ന താളിൽനിന്ന് ശേഖരിച്ചത്