ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2O ഒന്നാംപാഠപുസ്തകം.

ചുംബിച്ചു. ഈ കുട്ടി വളൎന്നപ്പോൾ അമേരിക്കാഖണ്ഡത്തിൽ
ഐകമത്യസംസ്ഥാനത്തിന്റെ നാടുവാഴി ആയിതീൎന്നു.

“നേരു പറഞ്ഞാൽ നേരത്തെ പോകാം.”

സുഗന്ധം ശൂന്യം ചുംബിച്ചു നഷ്ടം സംസ്ഥാനം
ധീരബാലൻ വൃക്ഷം ഖണ്ഡം ഐകമത്യം നാടുവാഴി

പതിനാറാം പാഠം.

വിശ്വസ്തനായ കച്ചവടക്കാരൻ.

നൂറ്റിൽ ചില്വാനം സംവത്സരങ്ങൾക്കു മുമ്പെ വിലാ
ത്തിയിൽ ഒരു രാജ്യത്തിൽ യുദ്ധമുണ്ടായി. അവിടത്തെ ഒരു
പ്രഭു ഭയപ്പെട്ടു നാടുവിട്ടു ഓടിപ്പോകുമ്പോൾ തന്റെ ധന
മെല്ലാം ഒരു കച്ചവടക്കാരന്റെ കൈക്കൽ സൂക്ഷിപ്പാൻ കൊ
ടുത്തു. യുദ്ധം അവസാനിച്ചു നാട്ടിൽ സമാധാനമായപ്പോൾ
പ്രഭു മടങ്ങിവന്നു എങ്കിലും ആ കച്ചവടക്കാരന്റെ മുതലെ
ല്ലാം പടയാളികൾ പിടിച്ചുപറിച്ചു കൊണ്ടു പോയി എന്നു
കേട്ടതുകൊണ്ടു താൻ സൂക്ഷിപ്പാൻ കൊടുത്ത ധനത്തെപ്പ
റ്റി അവനോടു ചോദിച്ചില്ല. എന്നാൽ കച്ചവടക്കാരൻ
പ്രഭുവിനെ കണ്ട ഉടനെ ഒരു കാശുപോലും കുറയാതെ മുത
ലെല്ലാം മടക്കിക്കൊടുത്തു. പ്രഭ ആശ്ചൎയ്യപ്പെട്ടു ഇതു എങ്ങി
നെ രക്ഷിച്ചു എന്നു ചോദിച്ചപ്പോൾ അവൻ “നിങ്ങളുടെ
ദ്രവ്യം ഞാൻ കുഴിച്ചിട്ടു എന്റെ മുതൽ മാത്രം ശത്രുക്കുൾക്കു
കാണിച്ചു. അവർ എന്റെ ധനം അല്പം ഒഴികെ മറെറാക്ക
കൊണ്ടു പോയ്ക്കളഞ്ഞു” എന്നു പറഞ്ഞു.

ഈ ശേഷിച്ച പണംകൊണ്ടു അവൻ സൂക്ഷ്മമായി വാ
ണിഭം ചെയ്തതിനാൽ അവൻ ലോകത്തിലുള്ള എല്ലാവരെ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/26&oldid=197547" എന്ന താളിൽനിന്ന് ശേഖരിച്ചത്