ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതിയനായ കച്ചവടക്കാരൻ. 21

ക്കാളും ധനവാനായിതീൎന്നു. അവന്റെ സന്തതി ഇപ്പോഴും
വിലാത്തിയിൽ പലരാജ്യങ്ങളിലും കച്ചവടം നടത്തിവരുന്നു.
ഇപ്പോഴും അവർ തന്നേ എല്ലാവരെക്കാളും ധനികന്മാർ.

“നയശാലിയായാൽ ജയശാലിയാകും.”

ചില്വാനം യുദ്ധം സമാധാനം ആശ്ചൎയ്യം സൂക്ഷ്മം
സംവത്സരം ധനം പടയാളി ദ്രവ്യം വാണിഭം
രാജ്യം പ്രഭു മുതൽ ശത്രുക്കൾ ധനികന്മാർ

പതിനേഴാം പാഠം.

ചതിയനായ കച്ചവടക്കാരൻ.

അനേകവൎഷങ്ങൾക്കു മുമ്പെ വിലാത്തിയിൽനിന്നു അ
മേരിക്കാരാജ്യത്തിലേക്കു ഒരു കച്ചവടക്കാരൻ ചെന്നു, അവിട
ത്തെ ആളുകൾക്കു തോക്കുകൊണ്ടുള്ള പ്രയോജനം കാണിച്ചു
കൊടുത്തു അവൎക്കു തോക്കും വെടിമരുന്നും വിറ്റു വളരെ പ
ണം സമ്പാദിച്ചു തന്റെ രാജ്യത്തിലേക്കു തിരിച്ചുപോയി.
ഒരു പരന്ത്രീസ്സുകാരൻ ഇതു കണ്ടു തനിക്കും ഇങ്ങിനെ ധനം
സമ്പാദിക്കാം എന്നു കരുതി അവിടത്തേക്കു വളരെ തോക്കും
വെടിമരുന്നും കൊണ്ടു പോയി. എങ്കിലും ആ രാജ്യക്കാർ
മുമ്പെ വാങ്ങിയിരുന്ന മരുന്നു തീരാതെ വളരെ ഉണ്ടായിരു
ന്നതുകൊണ്ടു ഇവന്റെ ചരക്കിന്നു അഴിച്ചൽ ഉണ്ടായില്ല.
ആ ആളുകൾ അക്കാലം നാഗരീകത്വം ഇല്ലാത്തവർ ആയി
രുന്നതിനാൽ ഈ കച്ചവടക്കാരൻ അവരെ ചതിപ്പാൻ നി
ശ്ചയിച്ചു. വെടിമരുന്നു ഒരു വിത്താണെന്നും അതു വിതെ
ച്ചാൽ മറ്റുള്ള വിത്തുകളെ പോലെ അതു മുളച്ചു കായ്ക്കും
എന്നും പറഞ്ഞു അവരെ വിശ്വസിപ്പിച്ചു. അവർ അതു
കൊണ്ടു ഇവന്റെ കൈക്കൽ ഉണ്ടായിരുന്ന മരുന്നു മുഴുവനും

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/27&oldid=197548" എന്ന താളിൽനിന്ന് ശേഖരിച്ചത്