ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 ഒന്നാംപാഠപുസ്തകം.

പിന്നെ രണ്ടാമൻ അച്ഛനോടു “ഞാൻ ഒരു പൊയ്കയുടെ
വക്കത്തു നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ ഉക്കത്തു
നിന്നു അവളുടെ കുട്ടി അതിൽ വീണുപോയി. ഞാൻ എ
ന്റെ ജീവാപായം വിചാരിയാതെ അതിൽ ചാടി കുട്ടിയെ
എടുത്തു അവൾക്കു കൊടുത്തു” എന്നു പറഞ്ഞു. അവ
നോടു അച്ഛൻ “നീ അതു ചെയ്തതു മനോമാഹാത്മ്യംകൊ
ണ്ടല്ല. മനുഷ്യന്നു സഹജമായ ദയാസ്വഭാവംകൊണ്ടാകുന്നു”
എന്നു പറഞ്ഞു. ഒടുവിൽ ഇളയവൻ അച്ഛനോടു: “നമുക്കു
വളരെ ദോഷം ചെയ്ത നമ്മുടെ ശത്രു ഇന്നലെ കടല്പുറത്തു
എത്രയും കിഴുക്കാന്തൂക്കമായ ഒരു പാറമേൽ ഉറങ്ങുന്നതു ഞാൻ
കണ്ടു. അവിടന്നു അനങ്ങിയെങ്കിൽ അഗാധത്തിൽ വീണു
മരിച്ചുപോകുമായിരുന്നു. ഞാൻ പതുക്കെ ചെന്നു കൈപി
ടിച്ചു വലിച്ചു ദൂരെയാക്കി. അദ്ദേഹം ഉണൎന്നു എന്നെ
പിടിച്ചു ചുംബിച്ചു” എന്നു പറഞ്ഞു. അച്ഛൻ ഉടനെ
“ഞാനും നിന്നെ ചുംബിക്കുന്നു, ഇതു തന്നേ ശ്രേഷ്ഠമായ
പ്രവൃത്തി” എന്നു പറഞ്ഞു. അവനെ ആലിംഗനം ചെയ്തു
മോതിരം അവന്നു കൊടുത്തു.

“ദൂരത്തെ ബന്ധുവേക്കാൾ അരികത്തെ ശത്രു നല്ലൂ.”
“നിന്റെ ശത്രുവിനെ സ്നേഹിക്ക, പ്രതിക്രിയ ദൈവ
ത്തിന്നുള്ളതാകുന്നു.”

ശത്രുസ്നേഹം ശ്രേഷ്ഠഗുണം ജീവാപായം കിഴുക്കാന്തൂക്കം ചുംബനം
ഗുണവാൻ മനോമാഹാത്മ്യം സഹജമായ അഗാധം ആലിംഗനം
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/36&oldid=197557" എന്ന താളിൽനിന്ന് ശേഖരിച്ചത്