ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്ല ഉപദേശം. 31

ഇരുപത്തുനാലാം പാഠം.

നല്ല ഉപദേശം.

കുട്ടികൾ തങ്ങൾക്കു മേല്പെട്ടവരെ ബഹുമാനിക്കേണം.
തങ്ങളെക്കാൾ വലിയവരെയും ഗുരുനാഥന്മാരെയും കണ്ടാൽ
സലാം പറയേണം. അതു ചെയ്യാത്ത കുട്ടി ഒരു മൃഗത്തിന്നു
തുല്യൻ.

ഒരാളോടു സംസാരിക്കുമ്പോൾ നേരെ നില്ക്കേണം. ഒറ്റ
ക്കാലിന്മേൽ നിന്നു, മറേറ കാൽ വളച്ചുവെക്കരുതു. അതു
കുതിരയുടെ സ്വഭാവമാകുന്നു. ചില കുട്ടികൾ വെറുതെ
ചിരിച്ചു പല്ലുപുറത്തു കാണിക്കും. നഖം കടിക്കും. അല്ലെ
ങ്കിൽ തല ചൊറിയും. ഉടുത്ത വസ്ത്രങ്ങൾ പിടിച്ചു തിരുമ്മി
ക്കൊണ്ടിരിക്കും. കൈ ഒരിക്കലും വെറുതെ വെക്കയില്ല. ഇതു
കുരങ്ങിന്റെ സ്വഭാവം. വല്ലതും ചോദിച്ചാൽ അതിന്നുത്ത
രം പറയാതെ, തല താഴ്ത്തി ഓരോ ഗോഷ്ഠികൾ കാണിച്ചുകൊ
ണ്ടിരിക്കുന്നതു ഏറ്റവും അയോഗ്യമായ സമ്പ്രദായമാകുന്നു.

ആരെയും പരിഹസിക്കരുതു. കിഴവന്മാരെ കണ്ടാൽ
നിങ്ങളും ഒരു കാലം വൃദ്ധന്മാരാകും എന്നു ഓൎക്കണം. കുരു
ടൻ, കൂനൻ, മുടന്തൻ, ഇവരെയെല്ലാം നിങ്ങളെ സൃഷ്ടിച്ച
ദൈവം തന്നേയാകുന്നു സൃഷ്ടിച്ചതു എന്നു ഓൎത്തു നിങ്ങൾ
അവരെപ്പോലെ ആകാഞ്ഞതിനാൽ ദൈവത്തെ സ്തുതിപ്പിൻ.
അഹംഭാവികളും ഗൎവ്വികളും മാത്രം പരിഹാസക്കാരാകുന്നു.
താഴ്മ ഒരു കുട്ടിക്കു എത്രയും ഭംഗിയുള്ള അലങ്കാരമാകുന്നു.

രണ്ടാളുകൾ തമ്മിൽ സ്വകാൎയ്യം സംസാരിക്കുമ്പോൾ
അതു കേൾ്പാൻ ആഗ്രഹിക്കരുതു. അവർ സമ്മതിച്ചാൽ
മാത്രം അവരുടെ അടുക്കൽ നില്ക്കാം. അന്യരുടെ കാൎയ്യത്തിൽ
കഴിയുന്നേടത്തോളം ഇടപെടാതിരിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/37&oldid=197558" എന്ന താളിൽനിന്ന് ശേഖരിച്ചത്