ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹതാപം. 35

ഇരുപത്തേഴാം പാഠം.

സഹതാപം.

സങ്കടത്തിൽ ഇരിക്കുന്നവരോടു കൂടെ സങ്കടപ്പെടുകയും
പ്രയാസങ്ങളിൽ ഇരിക്കുന്നവരോടു കൃപ കാണിക്കയും ചെ
യ്താൽ അതിന്നു സഹതാപം എന്നു പേർ.

കുറെ സംവത്സരങ്ങൾക്കു മുമ്പെ ഒരു നഗരത്തിൽ ഒരു
പീടികയുടെ ഉമ്മരത്തു സത്യദാസൻ എന്നൊരു കുട്ടി നില്ക്കു
കയായിരുന്നു. അപ്പോൾ ഒരു കിഴവൻ ചെത്തുവഴിയിൽ
കൂടെ നടന്നുപോകുമ്പോൾ വഴുതിവീണു. വീഥിയിൽ ഉള്ള
പിള്ളരെല്ലാം അതു കണ്ടു ചിരിച്ചു അട്ടഹസിച്ചു. എങ്കിലും
സത്യദാസൻ ഓടിച്ചെന്നു കിഴവനെ കൈപിടിച്ചു എഴുന്നീ
ല്പിച്ചു അവന്റെ വീട്ടിലോളം കൊണ്ടാക്കി. അവൻ തിരിച്ചു
പോകുമ്പോൾ കിഴവൻ അവനോടു അവന്റെ പേരും വീടും
ചോദിച്ചു മനസ്സിലാക്കി “മകനേ, നീ നല്ല കുട്ടി; എല്ലാവരും
പരിഹസിച്ച എന്നെ നീ യാതൊരു ലാഭവും കാംക്ഷിക്കാതെ
ഇങ്ങിനെ സഹായിച്ചതിനാൽ ദൈവം നിന്നെ അനുഗ്ര
ഹിക്കും” എന്നു പറഞ്ഞു വിട്ടയച്ചു. ആറു മാസം കഴിഞ്ഞ
പ്പോൾ സത്യദാസന്നു ഒരു കച്ചവടക്കാരന്റെ എഴുത്തു കിട്ടി.
അതിൽ അവന്റെ പാണ്ടികശാലയിൽ ചെന്നു എഴുത്തു
പണി എടുത്താൽ മാസത്തിൽ ഇരുപതുറുപ്പിക ശമ്പളം
കൊടുക്കും എന്നെഴുതിയിരുന്നു. ആരുടെ സഹായത്താൽ
അവന്നു ആ പണി കിട്ടി എന്നറിഞ്ഞില്ല, എങ്കിലും പതി
മൂന്നു വൎഷം കഴിഞ്ഞപ്പോൾ വീണ്ടും അവന്നു ഒരു കത്തു
വന്നു. അതിൽ എഴുതിയിരുന്നതു എന്തെന്നാൽ:

“നീ പതിമൂന്നിൽ ചില്വാനം വൎഷങ്ങൾക്കു മുമ്പെ സ
ഹായിച്ച കിഴവൻ ആകുന്നു ഞാൻ. ഞാൻ ആരുമില്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/41&oldid=197562" എന്ന താളിൽനിന്ന് ശേഖരിച്ചത്