ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 ഒന്നാംപാഠപുസ്തകം.

മരിപ്പാറായിരിക്കുന്നതിനാൽ എന്റെ സമ്പാദ്യം രണ്ടായിരം
ഉറുപ്പിക നിണക്കു സമ്മാനമായിത്തരുന്നു. നീ എടുക്കുന്ന
പണിയും ഞാൻ ആക്കിത്തന്നതാകുന്നു.” ഇങ്ങിനെ സത്യ
ദാസൻ തന്റെ സഹതാപത്താൽ ഒരു ധനികനായിതീൎന്നു.

“നന്മവിതച്ചാൽ നന്മവിളയും.”

സഹതാപം ഉമ്മരത്തു കാംക്ഷിക്ക സമ്പാദ്യം
സങ്കടം അട്ടഹസിച്ചു ശമ്പളം ചില്വാനം

ഇരുപത്തെട്ടാം പാഠം.

അഹംഭാവം, ഗൎവ്വം.

തന്നെക്കാൾ വലിയവർ ആരുമില്ല എന്ന ഭാവത്തിൽ
അന്യരെ തൃണതുല്യരായി വിചാരിക്കുന്നവന്നു അഹംഭാവി
എന്നു പേർ പറയാം. ഈ ഭാവത്തിൽനിന്നു എപ്പോഴും
ശണ്ഠയും ചിലപ്പോൾ തനിക്കു തന്നേ നാശവും ഉണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/42&oldid=197563" എന്ന താളിൽനിന്ന് ശേഖരിച്ചത്