ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഹംഭാവം, ഗൎവ്വം. 37

രണ്ടു കോലാടുകൾ ഒരിക്കൽ ഒരു ചെറിയ തോട്ടിന്നരികെ
ഒന്നു അക്കരയും മറ്റേതു ഇക്കരയും ആയി എത്തി. രണ്ടിന്നും
പുഴ കടക്കേണ്ടിയിരുന്നു എങ്കിലും അതിന്നു പാലമായിട്ടിരു
ന്നതു ഒരു വീതികുറഞ്ഞ മരമായിരുന്നു. ഞാൻ ഞാൻ ആദ്യം
കടക്കേണം എന്ന ശാഠ്യം നിമിത്തം രണ്ടും ഇരുകരകളിൽ
നിന്നു ഒന്നിച്ചു പാലത്തിന്മേൽ കയറി ഒത്ത നടുവിൽ എതിരിട്ടു
അന്യോന്യം തിക്കിത്തിരക്കി രണ്ടും താഴെ വീണു ചത്തുപോയി.

അതേപാലത്തിന്മേൽ ഒത്ത നടുവിൽവെച്ചു വേറെ രണ്ടാ
ടുകൾ തമ്മിൽ കണ്ടുമുട്ടി. തെറ്റിക്കൊടുപ്പാനോ തിരിച്ചു
പോവാനോ പാലത്തിന്നു വീതിപോരാഞ്ഞതിനാൽ കുറെ
നേരം രണ്ടു ആടുകളും എന്തു ചെയ്യേണമെന്നറിയാതെ സ്തം
ഭിച്ചു നിന്നു ഒടുക്കും ഒന്നു പാലത്തിന്മേൽ അമൎന്നു പറ്റി
ക്കിടന്നു. മറ്റേതു ആ കിടന്ന ആട്ടിനു വേദന ആകാതിരി
പ്പാൻ കരുതിയുംകൊണ്ടു സാവധാനത്തിൽ അതിന്റെ മേ
ലിൽ കൂട ചവിട്ടിക്കുടന്നു. അതിന്റെ ശേഷം അതും എഴു
ന്നീറ്റു സുഖത്തോടെ കടന്നുപോയി.

അന്യോന്യം താഴ്മ കാണിച്ചാൽ എല്ലാവൎക്കും അതു നന്മ
ക്കായി ഭവിക്കും എന്നും അഹംഭാവം ജീവനാശത്തിനും കൂട
ഹേതുവായിതീരും എന്നും ഈ കഥയിൽനിന്നു നമുക്കു പ
ഠിക്കാം.

“താണകണ്ടത്തിൽ എഴുന്നവിള.”

ശണ്ഠ തൃണതുല്യം ജീവനാശം
ശാഠ്യം സ്തംഭിച്ചു സാവധാനം
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/43&oldid=197564" എന്ന താളിൽനിന്ന് ശേഖരിച്ചത്