ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 ഒന്നാംപാഠപുസ്തകം.

കുത്തി കൊന്നുകളഞ്ഞു. നാൕ ചാകുമ്പോൾ കരഞ്ഞ കര
ച്ചൽ നിമിത്തം അടുക്ക തന്നേ തൊട്ടിലിൽ ഉറങ്ങിയിരുന്ന
കുട്ടി എഴുനീറ്റു. അപ്പോൾ മാത്രമേ അച്ഛൻ തന്റെ തെറ്റു
അറിഞ്ഞുള്ളൂ. കുട്ടിയെ കൊന്നുതിന്നുവാൻ വന്നിരുന്ന ഒരു
ചെന്നായെ ആയിരുന്നു ഈ സാധു നാൕ കൊന്നതു.

അതുകൊണ്ടു ആലോചന കൂടാതെ ഒരു കാൎയ്യം പ്രവൃ
ത്തിച്ചാൽ പിന്നെ എത്ര ദുഃഖിച്ചാലും ഫലമുണ്ടാകില്ല.

“കോപത്തിന്നു കണ്ണില്ല.”

ഭ്രാന്തു വേട്ടക്കാരൻ ക്രുദ്ധിച്ചു
കോപാന്ധൻ പടിപ്പുര കഠാരം

മുപ്പത്തൊന്നാം പാഠം.

പരിപാകത, സൌമ്യത.

എബാറെത് എന്നു പേരായ ഒരു ജ്ഞാനിയുണ്ടായിരുന്നു.
ആയാൾ തന്റെ വീട്ടിൽ മുപ്പതു വൎഷത്തോളം വേല ചെയ്തി
രുന്ന ഒരു സ്ത്രീയോടു ഒരിക്കൽപോലും ദ്വേഷ്യപ്പെട്ടിരുന്നില്ല
പോൽ. ചില വിദ്വാന്മാർ അവന്റെ ക്ഷമ പരീക്ഷിപ്പാൻ
നിശ്ചയിച്ചു “അവനെ എന്തെങ്കിലും ചെയ്തു ഒരിക്കൽ കോപി
പ്പിച്ചാൽ ഒരു വലിയ സമ്മാനം തരാം” എന്നു പണിക്കാ
രത്തിയോടു വാഗ്ദത്തം ചെയ്തു. ഈ തത്വജ്ഞാനി, തന്റെ
കിടക്ക എല്ലായ്പോഴും വ്വത്തിയിൽ വിരിച്ചു വെക്കേണം എന്നു
അവളോടു കല്പിച്ചിരുന്നു. ആ കല്പന ലംഘിച്ചാൽ അവൻ
കോപിക്കും എന്നു അവൾ വിചാരിച്ചു. ഒന്നാം ദിവസം
രാത്രി അവൻ കിടക്കുവാൻ പോയപ്പോൾ കിടക്ക തട്ടി കുട
ഞ്ഞു വിരിച്ചിട്ടില്ല എന്നു കണ്ടു. നേരം പുലൎന്നു അവളോടു
സംഗതി ചോദിച്ചപ്പോൾ “മറന്നുപോയി” എന്നു അവൾ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/46&oldid=197567" എന്ന താളിൽനിന്ന് ശേഖരിച്ചത്