ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം ഉപയോഗിക്കുന്ന വസ്തുക്കൾ. 41

ഉത്തരം പറഞ്ഞു. പിറേറ ദിവസവും അവൾ കിടക്ക വിരി
ച്ചിട്ടില്ല, രണ്ടാമതും അവൻ അവളോടു ചോദിച്ചപ്പോൾ
അതേ ഒഴികഴിവു പറഞ്ഞു. മൂന്നാം ദിവസവും ഇങ്ങിനെ
ചെയ്തപ്പോൾ എബാറെത് അവളോടു “നീ കിടക്ക വിരിക്കാ
ത്ത സംഗതി എന്തു? അതു നിണക്കു പ്രയാസമുള്ള പണി
ആയിരിക്കാം. വേണ്ടതില്ല ഇനിമേലാൽ നീ വിരിക്കേണ്ട. എ
നിക്കു മൂന്നു രാത്രികൊണ്ടു ഏതു മാതിരി കിടക്കമേലും കിടന്നു
റങ്ങുന്നതു അഭ്യാസമായിപ്പോയി” എന്നു വളരെ ശാന്തമായി
പറഞ്ഞു. യജമാനൻ ജയിച്ചു എന്നും താൻ തോറ്റു എന്നും
അവൾ കണ്ടപ്പോൾ ഏറ്റവും ലജ്ജിച്ചു കാൎയ്യത്തിന്റെ
വാസ്തവം എല്ലാം അവനോടു പറഞ്ഞു ക്ഷമ ചോദിച്ചു.

“കോപം കൊള്ളരുതൊന്നിന്നും
സാമംകൊണ്ടേ ജയം വരൂ
താണ നിലത്തേ നീരുള്ളു
അതിനേ ദൈവം തുണയുള്ളു.”

ദ്വേഷ്യം അഭ്യാസം വാസ്തവം
സംഗതി ശാന്തമായി സാമം

മുപ്പത്തുരണ്ടാം പാഠം.

നാം ഉപയോഗിക്കുന്ന വസ്തുക്കൾ.

നാം ചോറുണ്ടാക്കുന്ന അരി നെല്ലിൽനിന്നെടുക്കുന്നു.

കടലിലേ വെള്ളം ഉപ്പു വെള്ളമാകുന്നു. അതു തീയിൽ
കാച്ചി കുറുക്കിയാൽ ഉപ്പു കിട്ടും. ഉപ്പു ഭൂമിയിൽനിന്നു കുഴി
ച്ചെടുക്കുകയും ചെയ്യും.

നമുക്കു കുടിപ്പാൻ ശുദ്ധജലം വേണം. അതു കിണറുക
ളിൽനിന്നും കുളങ്ങളിൽനിന്നും ചില പുഴകളിൽനിന്നും കിട്ടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/47&oldid=197568" എന്ന താളിൽനിന്ന് ശേഖരിച്ചത്