ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 ഒന്നാംപാഠപുസ്തകം.

സാധാരണ തുണി, നൂൽകൊണ്ടു നെയ്തുണ്ടാക്കുന്നു. പരു
ത്തി നൂറ്റു നൂലുണ്ടാക്കുന്നു. പരുത്തി ഒരു സസ്യത്തിന്റെ
കായി ആകുന്നു. ആ കായി ഉണങ്ങുമ്പോൾ പൊട്ടി തുറന്നു
അതിന്നകത്തുനിന്നു ശുദ്ധവെള്ള നിറത്തിൽ പരുത്തി പുറ
ത്തുവരും. നൂലായി നൂറ്റാൽ പലവിധ വൎണ്ണങ്ങൾ കൊടുക്കാം.

കമ്പിളിത്തുണി, കമ്പിളിനൂൽകൊണ്ടുണ്ടാക്കുന്നു. ആടു
മുതലായവയുടെ രോമംകൊണ്ടു കമ്പിളിനൂൽ നൂല്ക്കുന്നു.

പട്ടുതുണി, പട്ടുനൂൽകൊണ്ടു നെയ്യുന്നു. പട്ടുപുഴു എന്നൊ
രു വിധം പുഴു തനിക്കായി ഉണ്ടാക്കുന്ന കൂട്ടിൽനിന്നു പട്ടനൂൽ
കിട്ടുന്നു.

മൃഗങ്ങളുടെ തോൽകൊണ്ടു ചെരിപ്പുണ്ടാക്കുന്നു.

ഇരിമ്പും ഉരുക്കുംകൊണ്ടു കത്തി കൊടുവാൾ കൈക്കോട്ടു
മുതലായവ ഉണ്ടാക്കുന്നു. ഇരിമ്പു ഭൂമിയിൽനിന്നു കഴിച്ചെടു
ക്കുന്നു.

കിണ്ണം, കിണ്ടി മുതലായവ, പിച്ചളകൊണ്ടോ ഓടുകൊ
ണ്ടോ വാൎത്തുണ്ടാക്കുന്നു.

പിഞ്ഞാണവും കോപ്പയും ഒരുവക കളിമണ്ണുകൊണ്ടു
ണ്ടാക്കുന്നു.

മൺപാത്രങ്ങൾ കളിമണ്ണുകൊണ്ടു മനഞ്ഞു തീച്ചൂളയിൽ
ചുട്ടുണ്ടാക്കുന്നു.

ശുദ്ധജലം നൂല്ക്കുന്നു പിഞ്ഞാണം
നെയ്തു വൎണ്ണങ്ങൾ തീച്ചൂള

മുപ്പത്തുമൂന്നാം പാഠം.

കത്തി: കൈവേലക്കാരുടെ പരസ്പരാശ്രയം.

ഇതാ ഇവിടെ ഒരു കത്തി കണ്ടുവോ? ഇതുണ്ടാക്കുവാൻ
ഒന്നു രണ്ടു ആളുകളാൽ സാധിക്കയില്ല. ഇതിന്നായി നൂറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/48&oldid=197569" എന്ന താളിൽനിന്ന് ശേഖരിച്ചത്