ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശു. 45

ഭൂമിയിൽനിന്നു കുഴിച്ചെടുത്ത ഒരു ലോഹംകൊണ്ടുണ്ടാക്കി
എന്നും നിങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഈ കത്തിയിൽ
മൂന്നു തരങ്ങളിലും ഉൾപ്പെട്ട സാധനങ്ങൾ ഉണ്ടെന്നു നാം
കാണുന്നു. ഇപ്പോൾ ആ തരങ്ങൾ അല്ലെങ്കിൽ വൎഗ്ഗങ്ങൾ
ഏവയെന്നു എളുപ്പത്തിൽ അറിയാം.

ഒന്നാമതു, ജീവവൎഗ്ഗം. വെള്ളത്തിലെ മീനുകളും ആ
കാശത്തിൽ പറക്കുന്ന പക്ഷികളും കാട്ടിലും നാട്ടിലും ഉള്ള
നാനാമൃഗങ്ങളും മനുഷ്യരും ഈ വൎഗ്ഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

രണ്ടാമതു, സസ്യവൎഗ്ഗം. എല്ലാവൃക്ഷങ്ങളും ചെടികളും
പുല്ലും ഇതിൽ അടങ്ങിയിരിക്കുന്നു. ഇവെക്കു ജീവൻ ഉണ്ടു:
വളരുന്നുവല്ലോ. എങ്കിലും ജീവവൎഗ്ഗത്തിലുള്ളവറ്റെ പോലെ
ഇഷ്ടമുള്ളേടത്തു സഞ്ചരിപ്പാൻ കഴികയില്ല. അവറ്റിന്നും
വെള്ളം വളം മുതലായ ആഹാരം വേണം. എങ്കിലും തങ്ങ
ളായി തന്നേ അതു സമ്പാദിച്ചുണ്ടാക്കുവാൻ കഴികയില്ല.

മൂന്നാമതു, ധാതുവൎഗ്ഗം. കല്ലും മണ്ണും ഭൂമിയിൽനിന്നു
കുഴിച്ചെടുക്കുന്ന ലോഹങ്ങളും രത്നക്കല്ലുകളും ഉപ്പു, കല്ക്കരി
മുതലായവയും ഇതിൽ അടങ്ങിയിരിക്കുന്നു.

വൎഗ്ഗം ഉൾപ്പെടുക രത്നം ധാതു
വിദ്വാന്മാർ സഞ്ചരിക്ക കല്ക്കരി വിഭാഗിക്ക

മുപ്പത്തഞ്ചാം പാഠം.

പശു (നാട്ടുമൃഗം)

നമുക്കു ഏറ്റവും പ്രയോജനമുള്ള മൃഗങ്ങളിൽ പ്രധാന
മായതു പശു തന്നേ.

ഒന്നാമതു നാം അതിന്റെ രൂപം നോക്കുക. അതു
ഒരു നാല്ക്കാലിമൃഗം ആകുന്നു. രണ്ടു മൂന്നു മുഴം ഉയരത്തിൽ
4✻

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/51&oldid=197572" എന്ന താളിൽനിന്ന് ശേഖരിച്ചത്