ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 ഒന്നാം പാഠപുസ്തകം.

ഈ ഗോളങ്ങളെല്ലാം വെറുതെ ഇരിക്കുന്നില്ല. ചുറ്റിത്തി
രിയുന്നുണ്ടു. നാം എത്രയോ ചെറിയവർ ആകയാലും ഈ
ഭൂമി എത്രയോ വലിയതാകയാലും ഇതിന്റെ ചുറ്റൽ നമുക്കു
അറിവാൻ പാടില്ല. എങ്കിലും രാവും പകലും ഉണ്ടാകുന്നതു
നാം കാണുന്നല്ലോ. അതു സൂൎയ്യന്റെ സഞ്ചാരം കൊണ്ടല്ല,
ഭൂമി ചുറ്റിത്തിരിയുന്നതുകൊണ്ടാകുന്നു. ഭൂഗോളത്തിന്റെ
ഒരു ഭാഗം വെളിച്ചമായിരിക്കുമ്പോൾ മറുഭാഗം ഇരുട്ടാ
യിരിക്കും. കാരണം സൂൎയ്യന്നു എതിരായ അൎദ്ധഭാഗത്തിൽ
മാത്രമേ പ്രകാശമുണ്ടാകയുള്ളു. അങ്ങിനെ തന്നേ ഭൂമി തിരി
ഞ്ഞുംകൊണ്ടു സൂൎയ്യന്റെ ചുററും പ്രദക്ഷിണം വെക്കുന്നുണ്ടു.
നമുക്കു ശീതകാലവും ഉഷ്ണകാലവും ഉണ്ടാകുന്നതു ഇതു നിമി
ത്തമാകുന്നു. പുറപ്പെട്ട സ്ഥലത്തു തന്നേ എത്തുമ്പോൾ ഒരു
സംവത്സരം തികയും.

ഗോളം സ്വതവേ കാതം പ്രദക്ഷിണം
വൃത്താകാരം ലക്ഷോപലക്ഷം അൎദ്ധഭാഗം ഗ്രഹം

നാല്പതാം പാഠം.

മനുഷ്യാത്മാവു.

ഈ ഭൂമിയിലുള്ള എല്ലാറ്റിന്നും നാശമുണ്ടു. നിലനില്ക്കു
ന്നതു ഒന്നുമില്ല. ഭൂമിയും കൂടി ഒരിക്കൽ നശിക്കും. എങ്കിലും
ദൈവം മനുഷ്യനെ ഉൽകൃഷ്ഠജീവിയായി സൃഷ്ടിച്ചിരിക്കുന്നു.
മനുഷ്യന്റെ ഉള്ളിൽ ഒരു ആത്മാവുണ്ടു. മനുഷ്യൻ മരിച്ചു
പോകുമെങ്കിലും അവന്റെ ആത്മാവു ഒരിക്കലും നശിക്കയില്ല.

നാം ഈ പുസ്തകത്തിൽനിന്നു സൽക്രിയകൾ ഏവയെ
ന്നും ദുഷ്ക്രിയകൾ ഏവയെന്നും ഏതാനും കണ്ടിരിക്കുന്നുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/60&oldid=197581" എന്ന താളിൽനിന്ന് ശേഖരിച്ചത്