ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

28. നാമത്തിനു വിഭക്തികൾ ഏഴുണ്ടു. അവയുടെ പേരു
കളും പ്രത്യയങ്ങളും താഴേ കാണിച്ചിരിക്കുന്നു.

വിഭക്തികൾ പ്രത്യയങ്ങൾ
1. പ്രഥമ കൎത്തൃവിഭക്തി അൻ, അൾ, അം ഇത്യാദി
(ചിലപ്പോൾ പ്രകൃതി മാത്രം കാണും)
2. ദ്വതീയ കൎമ്മവിഭക്തി എ.
3. തൃതീയ കരണവിഭക്തി ആൽ,സാഹിത്യതൃതീയെക്കു ഓടു.
4. ചതുൎത്ഥി ക്കു,നു.
5. പഞ്ചമി ഇൽനിന്നു, ഉന്നു.
6. ഷഷ്ഠി സംബന്ധവിഭക്തി ഉടെ, ന്റെ.
7. സപ്തമി സ്ഥലവിഭക്തി ഇൽ, കൽ, ക്കൽ.

*സംബോധന അല്ലെങ്കിൽ വിളിരൂപം എന്നതു പ്രഥമയുടെ ഒരു
ഭേദം അത്രെ.

ഉ-ം. മേനക! ജ്യേഷ്ഠ! പുത്ര!

24. ചില നാമങ്ങളിൽ പ്രഥമ ഒഴികെയുള്ള വിഭക്തികൾ
ഉണ്ടാക്കുവാനായി അത്തു ഇൽ മുതലായ പ്രത്യയങ്ങളെ പ്രകൃ
തിയോടു ചേൎക്കുമാറുണ്ടു. ഇങ്ങനെ ഉണ്ടാക്കിയ രൂപത്തിനു
ആദേശരൂപം എന്നു പറയുന്നു. ആവക നാമങ്ങളിൽ വള
വിഭക്തിപ്രത്യയങ്ങൾ ഈ രൂപത്തോടു ചേൎക്കുന്നു.

ഉ-ം. രാജ്യത്തു, രാജ്യത്തിൽ, രാജ്യത്തിൽനിന്നു, തെരുവിന്നു, മുതലായവ.

*പ്രഥമ ഒഴികേയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികൾ എന്നു
പേർ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/13&oldid=196572" എന്ന താളിൽനിന്ന് ശേഖരിച്ചത്