ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

32. നാമം തനിയായി നില്ക്കുന്നതല്ലാതെ ചിലപ്പോൾ
രണ്ടോ അധികമോ നാമങ്ങൾ ഒന്നിച്ചു ചേൎന്നു ഒരേ അൎത്ഥം
ജനിപ്പിക്കുമാറുണ്ടു.

ഉ-ം. അവനന്നു ബുദ്ധി അല്പം തന്നെ എന്നതിൽ, അല്പം, ബുദ്ധി
എന്നീ രണ്ടു വെവ്വേറെ നില്ക്കുന്ന നാമങ്ങൾ അല്പബുദ്ധി എന്നു ഒന്നിച്ചു ചേൎന്നു
അല്പബുദ്ധിയുള്ളവൻ എന്നായി ഒരേ അൎത്ഥം ജനിപ്പിക്കകൊണ്ടു, അല്പ
ബുദ്ധി എന്നതു രണ്ടു നാമങ്ങൾ അല്ല ഒരേ നാമം തന്നെ.

ഈ വക നാമത്തിനു സമാസനാമം എന്നു പേർ. ഇങ്ങ
നേ ഒരേ അൎത്ഥം ജനിപ്പാനായി രണ്ടോ അധികമോ നാമങ്ങൾ
ഒന്നിച്ചു ചേരുന്നതായാൽ, സാധാരണയായി ഒടുക്കത്തേ നാമ
ത്തിൽ ഒഴികെ മറ്റുള്ളവയിൽ പ്രതൃയങ്ങൾ ചേരുമാറില്ല.
എങ്കിലും ആദേശരൂപവും ഏ അവ്യയവും ഇവ രണ്ടും പൂൎവ്വ
പദാന്തത്തിൽ കാണാം.

ഉ-ം. സൂൎയ്യചന്ദ്രന്മാർ = സൂൎയ്യനും ചന്ദ്രനും കൂടി ഇതിൽ സൂൎയ്യൻ എന്ന
തിൽ അൻ പ്രത്യയം വിട്ടുകളഞ്ഞു.

33. സമാസം പലവിധം ഉണ്ടു. ആ തോട്ടം, ഈ പലക—ഇങ്ങനേ
ചൂണ്ടെഴുത്തുകൾ ചേൎന്നുണ്ടാകുന്നതിന്നു ചൂണ്ടു സമാസമെ
ന്നും, എപ്പുറം എന്നാൾ, എക്കര എങ്ങിനേ, ചോദ്യെഴുത്തുകൾ ചേൎന്നു
ണ്ടാകുന്നതിന്നു ചോദ്യസമാസമെന്നും, ഒരാൾ, നാലുപശു ഇങ്ങനേ
സംഖ്യാപദങ്ങൾ ചേൎന്നുണ്ടാകുന്നതിന്നു സംഖ്യാസമാസമെ
ന്നും പേരുകൾ ഉണ്ടു.

അഭ്യാസം ix. താഴേ എഴുതിയവ ഇന്നിന്ന സമാസങ്ങൾ എന്നു പട്ടിക
യായെഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/17&oldid=196586" എന്ന താളിൽനിന്ന് ശേഖരിച്ചത്