ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

അഭ്യാസം xi, പത്താമത്തേ അഭ്യാസത്തിലുള്ള ഓരോ ക്രിയയുടെ പ്രത്യ
യങ്ങളെ ഇന്നിന്നതെന്നു പട്ടികയായി എഴുതുക.

39. മേല്പറഞ്ഞ മൂന്നുകാലങ്ങൾ കൂടാതേ, കല്പിക്കേണ്ടതി
ന്നും അപേക്ഷിക്കേണ്ടതിന്നും കാലപ്രത്യയങ്ങൾ ചേരാത്ത വാ,
വരുവിൻ എന്നവയിൽ കാണുന്നപ്രകാരം ഒരു രൂപം ഉണ്ടു. ഇ
തിന്നു വിധി എന്നു പേർ. വിധിയിൽ ഏകവചനത്തിന്നും
ബഹുവചനത്തിന്നും വെവ്വേറെ രൂപങ്ങൾ ഉണ്ടു.

ഉ-ം. ഏകവചനം വാ, ബഹുവചനം വരുവിൻ.

അഭ്യാസം xii. പത്താമത്തേ അഭ്യാസത്തിൽനിന്നു നാലു ക്രിയകളെ എടു
ത്തു അവയേ വിധിയിൽ ഏകവചനത്തിലും ബഹുവചനത്തിലും ആക്കി എഴുതുക;
അതിൽനിന്നു തന്നേ ഓരോ കാലത്തിന്നു മുമ്മൂന്നു ദൃഷ്ടാന്തങ്ങൾ എടുത്തു പട്ടികയാ
യെഴുതുക.

40, ചില വിചാരങ്ങൾ മറെറാരു വിചാരത്തോടു ചേരുന്ന
വരേ തികവാകുമാറില്ല.

ഉ-ം. അവനെ വന്നാൽ, അവനെ കടിച്ച എന്നിങ്ങിനേ പറഞ്ഞാൽ,
മറ്റും സംഗതി ഉണ്ടെന്നു സൂചിപ്പിക്കുന്നു; അവൻ വന്നാൽ എന്നു പറയു
മ്പോൾ. വന്നാൽ എന്തു? എന്നും അവനെ കടിച്ച എന്നു പറഞ്ഞാൽ,
കടിച്ചതു എന്തു എന്നും ചോദിക്കേണ്ടിവരും.

ഇങ്ങിനെ ക്രിയ പൂൎണ്ണമായും അപൂൎണ്ണമായും വരാം.

ഉ-ം. അവനെ അട്ട കടിച്ചു എന്നു പറയുമ്പോൾ അൎത്ഥം പൂൎണ്ണമായിരി
ക്കകൊണ്ടു കടിച്ചു എന്ന ക്രിയ പൂൎണ്ണക്രിയ തന്നെ, അവനെ കടിച്ച എന്നു
പറയുമ്പോൾ പൂൎണ്ണാൎത്ഥം ജനിക്കായ്കകൊണ്ടു കടിച്ചതു എന്തു എന്നു ചോദിക്കേ ണ്ടി
വരും, അതിന്നു ഉത്തരമായി അട്ട എന്നു പറയേണ്ടിവരുന്നതാകയാൽ, കടിച്ച
എന്ന ക്രിയ അട്ട എന്ന നാമത്താൽ പൂൎണ്ണമായരുന്നു എന്നറിയാം.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/20&oldid=196594" എന്ന താളിൽനിന്ന് ശേഖരിച്ചത്