ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

I. വാക്യകാണ്ഡം (തുടൎച്ച).

55. ഒരു വാക്യത്തിന്നു ആഖ്യ, ആഖ്യാതം എന്ന രണ്ടോ ആഖ്യ,
അഖ്യാതം, കൎമ്മം എന്ന മൂന്നോ പദങ്ങൾ മാത്രമേ ആവശ്യപ്പെടു
ന്നുള്ളു. എങ്കിലും പലപ്പോഴും ഒരു വാക്യത്തിൽ അധികം പദ
ങ്ങൾ ചേൎന്നുകാണും.

ഉ-ം. ഭൂമിയിൽ ചന്ദ്രൻ ഏറ്റം ചെറുതു, ചിലർ കാളയുടെ
കണ്ഠത്തിൽ ഏറി നടക്കുന്നുണ്ടു; ഈ വാക്യങ്ങളിൽ ആദ്യത്തേതിൽ ഭൂമി
യിൽ, ഏറ്റം എന്നവയും — ഒടുവിലത്തേതിൽ കാളയുടെ കണ്ഠത്തിൽ
ഏറി എന്നവയും അധികമായി ചേൎന്ന പദങ്ങൾ ആകുന്നു.

ഇങ്ങനെ ആഖ്യാഖ്യാതങ്ങൾ, കൎമ്മം ഇവ അല്ലാതെ അധി
കമായി ചേരുന്ന പദത്തിനു വിശേഷണം എന്നു പേർ.

56. ആഖ്യയെ വിശേഷിക്കുന്നതിന്നു ആഖ്യാവിശേഷണം
എന്നും ആഖ്യാതത്തെ വിശേഷിക്കുന്നതിന്നു ആഖ്യാതവിശേ
ഷണം എന്നും, കൎമ്മത്തെ വിശേഷിക്കുന്നതിന്നു കൎമ്മ വിശേ
ഷണം എന്നും, പേരുകൾ നടപ്പു.

അഭ്യാസം xvi. താഴേ എഴുതിയതിൽ ഉള്ള വിശേഷണങ്ങൾ ഇന്നിന്ന
വിശേഷണങ്ങൾ എന്നു പട്ടികയായെഴുതി കാണിക്ക.

1. ഇവൻ എന്റെ ജ്യേഷന്റെ മകൻ തന്നെ. 2. അവിടേ ആളുകൾ വളരേ
കൂടി. 3. അവൻ തിണ്ണം കരഞ്ഞു പറഞ്ഞു. 4. ആ വെളുത്ത പശു എന്റേതു ആ
കുന്നു. 5. എഴുതുന്ന മഷി നന്നായിരിക്കേണം. 6. കുട്ടിയെ നന്നേ അടിച്ചു. 7. ദയ
യോടു കൂടേ പറഞ്ഞു. 8. കറക്കാത്ത പശു തന്നെ. 9. ജ്യോതിഷം പറയുന്ന ആളു
കൾ വളരേ ഉണ്ടു. 10. ഇഷ്ടനാം മന്ത്രിചൊൽ കേട്ടു. 11. അവൾ കണ്ണീർ വാൎത്തു
അലറിക്കരഞ്ഞു. 12. അവൻ ദ്രവ്യത്തെ കവൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/26&oldid=196616" എന്ന താളിൽനിന്ന് ശേഖരിച്ചത്