ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

ഉ-ം. കടയോല, കൈതപ്പൂ, വന്നാറെ, മരപ്പട്ടി, വരുവോളം, കടിച്ചാൽ,
കടിക്കിൽ, കടിക്കുന്നവൻ.

ഇങ്ങനേ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതിനു സ
ന്ധി എന്നു പേർ.

63. സന്ധിയിൽ ചിലപ്പോൾ രണ്ടു പദങ്ങൾ ഒന്നാകുന്നതു
ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകള
യുന്നതുകൊണ്ടു തന്നേ.

ഉ-ം. അഞ്ചു + ആറു = അഞ്ചാറു. വന്നു + ഇരിക്കുന്നു = വന്നിരിക്കുന്നു.

ഇങ്ങിനേ ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള
സ്വരം വിട്ടുകളഞ്ഞു ഒന്നാക്കിചൊല്ലുന്നതിന്നു ലോപം എന്നു
പേർ.

64. മറ്റു ചിലപ്പോൾ രണ്ടു പദങ്ങളുടെ നടുവേ യ ആക
ട്ടെ വ ആകട്ടെ ചേരുന്നതിനാൽ മറെറാരു വക സന്ധി ജനി
ക്കുമാറുണ്ടു.

ഉ-ം. ദയ+ഉള്ള=ദയയുള്ള. വല+ ഇട്ടു = വലയിട്ടു. വരുന്നു + ഓ= വരു
ന്നുവോ.

ഇതിനു ആഗമം എന്നു പേർ.

65. മറ്റു ചിലതിൽ (വിശേഷിച്ചു പ്രത്യയങ്ങൾ ചേൎക്കു
മ്പോൾ) അക്ഷരങ്ങൾ ഇരട്ടിച്ചുപോകുമാറുണ്ടു.

ഉ-ം. മരക്കൂട്ടം, കൈപ്പിടി, പൂത്തോട്ടം, പടക്കുതിര.

ഇതിനു ദിത്വം എന്നു പേർ.

അഭ്യാസം xix. താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ ഇന്നിന്നവ ഇന്നിന്ന സ
ന്ധികളെന്നും ലോപങ്ങൾ ഇന്നവ എന്നും ആഗമങ്ങൾ ഇന്നവ എന്നും, പട്ടിക
കളായി എഴുതിക്കണിക്ക.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/29&oldid=196625" എന്ന താളിൽനിന്ന് ശേഖരിച്ചത്