ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

II. കാണ്മാൻ വേണ്ടിയുള്ള ഉപായസാധനങ്ങൾ. ഗോളാ
കൃതിയായിരിക്കുന്ന കണ്മിഴക്കു അഞ്ചു പടലങ്ങൾ ഉണ്ടു. അവ
റ്റിൽ രണ്ടു പിൻഭാഗത്തെ മാത്രവും, മറ്റേ രണ്ടു മുൻവശത്തെ
യും, ഒന്നു കണ്മിഴിയുടെ അന്തൎഭാഗത്തെ മുഴുവനും മൂടുന്നു. പി
ന്നിലുള്ള പുറന്തോൽ തടിപ്പുള്ള ബാഹ്യപടലം2) തന്നേ. ഏറിയ
നേൎമ്മയായ നാഡികളുള്ള രണ്ടാമതിന്നു തരണി3) എന്നും മുൻവ
ശത്തു കിടക്കുന്ന ബാഹ്യചൎമ്മത്തിന്നു ശുക്ലചൎമ്മം') എന്നും പേർ.
നിറത്തിൽ വളരേ ഭേദമുള്ളതായ രണ്ടാമത്തേതു മഴവിൽപ്പട
ലം5) എന്നു പേൎപെടുന്നു. അതിന്റെ നടുവിൽ വെളിച്ചരശ്മിക
ൾ കണ്ണിൽ വീഴുവാൻ തക്കവണ്ണം കണ്ണുണ്ണി6) എന്ന ദ്വാരം ഉണ്ടു.
നീലം, തവിട്ടു, പച്ച, കറുപ്പു മുതലായ നിറമുള്ള ഈ ചമ്മം ക
ണ്ണിൽ വീഴുന്ന വെളിച്ചത്തിൻ ബലത്തെ കുറെക്കേണ്ടതിന്നു ഉപ
കരിക്കുന്നു. അഞ്ചാം ചൎമ്മം നേത്രമജ്ജാതന്തുവിന്റെ ഒരു വൃാ
പനം അത്രേ. കണ്മിഴിയുടെ അകത്തെ എല്ലാം മൂടിക്കൊള്ളുന്ന
ഈ തോലിന്നു നേത്രാന്തരപടലം7) എന്നു പറയുന്നു. കണ്ണിന്റെ
നേരേ പിൻവശത്തു ഈ പടലത്തിന്റെ ഓരിടത്തിൽ തന്നേ
വെളിച്ചം വസ്തുക്കളുടെ ചിത്രങ്ങളെ പ്രതിബിംബിപ്പിക്കുന്നു.


1) a a കാചപടലം (cornea); b അതിന്റെ പിൻവശം; c c d d മഴവിൽത്തോൽ
(Tris); e നേത്രാന്തരപടലം (Retina); f തരണി (Choroidea); g ബാഹ്യപടലം
(Solerotica); h. നേത്രമജ്ജാതന്തു. 1 ജലമയരസം 2 2 കണ്ണുണ്ണി; 3 സ്ഫടികമയരസം
(lens); 4 ജലമയരസം (vitreus humor). 2) Tunica Sclerotica. 3) Choroidea (മ
ദ്ധ്യപടലം). 4) Cornea (കാചപടലം). 5 Iris. 6) Pupil. 7) Retina.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/100&oldid=190422" എന്ന താളിൽനിന്ന് ശേഖരിച്ചത്