ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

എന്നാൽ ഈ പടലങ്ങൾക്കു ഇങ്ങിനേത്ത വിശേഷമുണ്ടാ
യാലും കാണ്മാൻ അവ പോരാ ഇനി വേറേ വല്ല വസ്തുക്കളും കൂ
ടേ ആവശ്യം. കണ്ണുണ്ണിയുടെ പിൻഭാഗത്തു അണ്ഡാകൃതിയായി
രിക്കുന്ന1) സ്ഫടികമയരസം2) വെളിച്ചത്തിന്റെ രശ്മികളെ കൈ
ക്കൊള്ളുന്നു. ഏറേ മൃദുത്വമുള്ള പയറ്റിന്നൊക്കുന്ന ഈ വസ്തുവി
നെ വിരൽകൊണ്ടു എളുപ്പത്തിൽ തിരുമ്പാം. മുമ്പിലുള്ള പട
ലങ്ങൾക്കും സ്ഫടികമയരസത്തിന്നും ഇടയിൽ ജലമയരസം3)
എന്ന വെള്ളത്തിന്നു സമമായി നിറമില്ലാത്ത ഒരു വസ്തുവിനെ കാ
ണാം. അതുകൂടാതേ സ്ഫടികമയരസത്തിന്നു പിമ്പിലേ വലിയൊ
രു അറയിൽ മുട്ടയുടെ വെള്ളെക്കു ഒക്കന്ന വേറൊരു ജലമയരസ
വും ഉണ്ടു. അതിന്നു കാ
ചമയരസം എന്നു പേർ
ആക.4) കണ്മിഴിയെ എ
ല്ലാ വിധത്തിലും ഇളക്കുവാ
ന്തക്കവണ്ണം ആറു മാംസ
പേശികൾ അതിനോടു
ചേൎന്നു കിടക്കുന്നു.

ശരിയായി കാണേണ്ട
തിന്നു മേല്പറഞ്ഞ ഒക്കേ
യും ആവശ്യം.

III. എന്നാൽ നാം കാണുന്നതു എങ്ങിനേ ഉണ്ടാകുന്നു എ
ന്നു വിവരിക്കുന്നതിന്നു മുമ്പേ കാഴ്ച വെളിച്ചമ്മൂലമായി നടക്ക
കൊണ്ടു വെളിച്ചത്തിന്റെ അവസ്ഥയെ ഒന്നാമതു സൂചിപ്പിക്കേ
ണ്ടതാകുന്നു. ആയതു ആവിതു:

1. വെളിച്ചത്തിന്നു (ഭാരമില്ല) ഘനമില്ല.
2. വെളിച്ചം വസ്തുക്കളിൽനിന്നു രശ്മിയായി തെറിച്ചു പുറ
പ്പെടുന്നു.
3. വെളിച്ചത്തിന്നു അത്യന്തം വേഗത ഉണ്ടു. ഒരു അരനി
മിഷത്തിൽ6) അതു 1,86,000 നാഴികയോളം ഓടുന്നുപോൽ.


1) Convex (മുതിരപ്പുറം). 2) Lens. 3) Aqueous humor. 4) Vitreous humor.
5) കണ്ണിന്റെ മാംസപേശികൾ. 6) ഇതു സിക്കണ്ടു നേരം; ഒരു മണിക്കൂറിന്നു (൨꠱
നാഴിക) ൬൦ നിമിഷം (മിനിട്ടു) ഒരു നിമിഷത്തിന്നു ൬൦ സിക്കണ്ടു ഉണ്ടു.

13

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/101&oldid=190424" എന്ന താളിൽനിന്ന് ശേഖരിച്ചത്