ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

എല്ലു കിടപ്പുണ്ടു. ആയതു ഞേങ്ങോൽ കണക്കേയിരുന്നു മൂക്കി
നെ രണ്ടംശങ്ങളാക്കി വിഭാഗിക്കുന്ന കൊഴുവെല്ലു തന്നെ. (7)

II. മുഖത്തിന്റെ കീഴ് പങ്കു:

ഈ അംശത്തിൽ രണ്ടെല്ലുകളേയുള്ളു. താടിയെല്ലും നാക്കെ
ല്ലും തന്നെ.

൧. ലാടാകൃതിയുള്ള താടിയെല്ലിന്നു നടുവിൽ തടിപ്പും ചെ
ന്നിയെല്ലുകളോടു ഓരോ കെണിപ്പുമുള്ള രണ്ടു കൊമ്പുകൾ ഉണ്ടു.
ഈ എല്ലിന്റെ നടുവിലേ തടിപ്പിന്നു താടി എന്നും കൊമ്പുക
ൾക്കു കവിൾത്തടം എന്നും പറയുന്നു. കൊമ്പുകളുടെ വിശേഷ
മായ ആണിക്കു മുടിയാണി 1) എന്നു പേർ. താടിയുടെ മേല്ഭാ
ഗത്തു വീണ്ടും 4 മിന്നാരപ്പല്ലുകൾ 2 കൂൎച്ചൻ പല്ലുകൾ 4 കുലപ്പ
ല്ലുകൾ 6 അണ്ണിപ്പല്ലുകൾ; ആകേ 16 പല്ലുകൾക്കു വേണ്ടും ദ്വാര
ങ്ങളും കിടക്കുന്നു.

൨. നാക്കെല്ലു ഒന്നു. തേങ്ങാപൂൾ പോലെത്ത ഈ എല്ലു
തൊണ്ടയുടെ മേലും താടിയുടെ പിന്നിലും ചെന്നിയാണി (ചെ
ന്നാണി)യോടു2) ഏച്ചു വരുന്നു.

മേൽപറഞ്ഞ തലയോട്ടിന്റെ എല്ലുകൾകൊണ്ടു തലയിൽ
അഞ്ചു മടകൾ ഉളവാകുന്നു:

1. തലച്ചോറ്റിനെ കൈക്കൊൾ്വാനുള്ള മണ്ടമടയും 3)

2. കണ്ണുകളും കണ്ണീർപീളകളും നിലെക്കുന്ന മുക്കോണിച്ച
രണ്ടു കൺതടങ്ങളും 4)

3. മണമുള്ള വസ്തുക്കളുടെ വാസനയെ പിടിച്ച കൊള്ളു
ന്ന രണ്ടു മൂക്കിൻ തുളകളും 5)

4. നാവിന്നും പല്ലുകൾക്കും ഉള്ള ഇരിപ്പിടവും ഭക്ഷണ
ഇറക്കത്തിന്നു പ്രയോജനവും ആയ വായും 6)

5. തുന്തയെല്ലകളുടെ പിന്നിൽ കിടക്കുന്ന ചെന്നി ദ്വാരങ്ങ
ളായ കേൾവിത്തുളകളും എന്നിവ തന്നെ 20).

തലച്ചോറ്റിന്നു ആവശ്യമായ പരിപാലനയെയും ചവെക്കു
ന്നതിൽ പെടുന്ന കഠിനതയേയും നല്കേണ്ടതിന്നു പലവിധം അ


1)കിരീടാസ്ഥി. 2) Processus styloideus. 3) Cavitas cranii. 4) Orbitae.
5) Cavitas nasi. 6) Cavitas oris. 7) Fossae temporales.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/17&oldid=190253" എന്ന താളിൽനിന്ന് ശേഖരിച്ചത്