ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

ഇതുവരേ നാം ശരീരത്തിന്നു ഉറപ്പും ബലവും കൊടുക്കുന്ന
അസ്ഥിക്കൂടത്തെ വിവരിച്ചു നോക്കി. അസ്ഥിക്കൂടത്തിൽ ഇളകു
വാൻ തക്ക പലവിധകെണിപ്പുകൾ ഉണ്ടായാലും സ്വകീയമായി
ഇളകുവാൻ കഴിയായ്കകൊണ്ടു അതിന്നു വേറെ ഒന്നു കൂട ആവ
ശ്യം. അതു സാധാരണയായി മാംസമെന്നു പറയപ്പെടുന്ന മാം
സപേശികളത്രേ.

നേരിയ തോൽകൊണ്ടു പൊതിഞ്ഞിരിക്കുന്ന ഓരോ മാംസ
പേശികൾ ശരീരത്തിന്നു വേണ്ടുന്ന ആകൃതിഗുണത്തെയും പുഷ്ടി
യെയും കൊടുക്കുന്നതല്ലാതേ അസ്ഥികളെ ഇളക്കുന്നതിന്നു ഉത
കുന്നു. എന്നാൽ ശരീരത്തിൽ അറുനൂറ്റിൽ പരം മാംസപേശി
കൾ രണ്ടു വിധമായി കാണുന്നു. അസ്ഥിക്കൂടത്തിന്റെയും പുറ


1) ഇതു ഒരോ വക മാംസപേശികളെയും ഏറ്റവും മൃദുവായി നേരിയ ചെറു
കെട്ടുകളിലുള്ള മാംസനാരുകളാൽ രൂപിക്കപ്പെട്ട കൂട്ടത്തെയും കാണിക്കുന്നു. 1. പേ
ശിയുടെ മദ്ധ്യത്തിലുള്ള വയറ്റിനെയും അറ്റത്തിലുള്ള സ്നായുക്കളെയും സ്പഷ്ടമായ്വി
ളങ്ങിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/35&oldid=190289" എന്ന താളിൽനിന്ന് ശേഖരിച്ചത്