ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

സാധിച്ചു വരികയും ചെയ്യുന്നതിനാൽ അഭ്യാസങ്ങളുടെ ബഹു
ഉപകാരം ഇതിൽനിന്നു തെളിയുന്നുവല്ലോ.

നടക്കുക, കൊടുക, തുള്ളുക, ഓരോ കളികളിക്ക വാഹനാദി ക
യറി നടക്കുക, ചുക്കാൻ തണ്ടു മുതലായതു വലിക്കുക എന്നിത്യാ
ദി അഭ്യാസങ്ങൾ ഉണ്ടു. എന്നാൽ ഇങ്ങിനേയുള്ള അഭ്യാസങ്ങ
ളെ എല്ലാവൎക്കും ചെയ്വാൻ സാധിക്കുന്നില്ലെങ്കിലും, ഉലാവി ന
ടക്ക എന്നീ ഉത്തമമായ അഭ്യാസം ദീനക്കാരും, ദരിദ്രന്മാരും ആ
യവൎക്കു പോലും ചെയ്യാം. തളരുമ്പോൾ, ആയതിനെ കുറക്ക
യുമാം. നടപ്പാൻ തക്കതായ സമയം എപ്പോൾ ആകുന്നു, എ
ന്നു ഓരോരുത്തൻ തന്റെ സ്വന്ത അവസ്ഥപ്രകാരം എളുപ്പമാ
യി നിശ്ചയിക്കേണം. വെയിലത്തു നടക്കുന്നതും, ദീൎഘസഞ്ചാരം
ചെയ്യുന്നതും മാത്രമേ സൌഖ്യത്തിന്നു വിരോധമായതു.

III. THE NERVES AND THE NERVOUS SYSTEM.

മജ്ജാതന്തുക്കളും അവറ്റിൻ വ്യവസ്ഥയും.

മാംസപേശികളെ ചൊല്ലി വിവരിച്ചതിന്റെ ശേഷം അ
വറ്റെ എങ്ങിനേ ഇളക്കാം എന്നുള്ള ചോദ്യം ഉത്ഭവിക്കുന്നു.
കൈകാലുകളുടെ പേശികളെ സൂക്ഷിച്ചു നോക്കുവാൻ നിങ്ങ
ൾക്കു കഴിവുണ്ടായിരുന്നുവെങ്കിൽ അവറ്റിൻ ഇടയിൽ ചെറുതും
തടിച്ചതുമായ വെള്ളനൂൽ പോലേയുള്ള ഓരോ നാരുകളെ കാ
ണും. ഈ നാരുകൾ കീഴ്പോട്ടു വിരലുകളിലേക്കു അറ്റത്തോളം
ചെല്ലുമളവിൽ നേരിയതായി തീരുകയും മേല്പോട്ടു കയറുമളവിൽ
മറ്റുള്ള തന്ത്രശാഖകളോടു ചേൎന്നു തടിയേറുകയും ഒടുവിൽ നി
ട്ടെല്ലുകളുടെ നാളത്തിലുള്ള മജ്ജയിലും തലച്ചോറ്റിലും ചെ
ന്നെത്തുകയും ചെയ്യുന്നു. മജ്ജാതന്തുക്കൾ എന്നു പേൎപെടുന്ന
ഈ നാരുകൾ ബുദ്ധിക്കും ഇഛ്ശെക്കും ഇരിപ്പിടമായ തലച്ചോ
റ്റിൽനിന്നു പുറപ്പെട്ടു ഒരു മരം കണക്കേ ശരീരത്തിൽ എങ്ങും

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/41&oldid=190301" എന്ന താളിൽനിന്ന് ശേഖരിച്ചത്