ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ഹിക്കുന്നതിൽ ശീലം വരുവാൻ ചിലർ ആറു വൎഷത്തോളം വെ
ള്ളം അല്ലാതേ മറ്റൊന്നും കഴിക്കാതേ ഇരുന്നതിന്നു ദൃഷ്ടാന്തങ്ങ
ളുണ്ടു. ഭക്ഷണാവസ്ഥയിൽ നാലു ക്രമങ്ങൾ പ്രമാണം. ഭക്ഷ
ണത്തിന്റെ അളവു, വിധം, ഗുണം സമയം എന്നിവയത്രേ.
ഈ നാലു ക്രമപ്രകാരം അനുദിനം ആചരിച്ചു പോന്നാൽ ശരീ
രത്തെ രക്ഷിപ്പാനും ഒരു കൂട്ടം രോഗം ഒഴിപ്പാനും സംഗതിയു
ണ്ടാകും രോമക്കൈസൎമ്മാരിലൊരുത്തൻ മറ്റു തീൻപണ്ടങ്ങ
ളൊഴികേ ദിനമ്പ്രതി ഇരുപതു റാത്തൽ ഇറച്ചി തിന്നുകളഞ്ഞു
പോൽ അതു മൃഗസ്വഭാവത്തിന്നു ഒക്കുന്നു എന്നേ പറയാവു.
ചില വൎഷങ്ങൾക്കു മുമ്പേ, പരീസ് എന്ന നഗരത്തിൽ വെ
ച്ചു മരിച്ചുപോയ ഒരു കപ്പൽക്കാരന്റെ ആമാശയത്തിൽ വൈ
ദ്യന്മാർ പരിശോധിച്ചാറേ പത്തൊമ്പതു അംഗുലം നീളമുള്ള
ഒരു ഇരുമ്പുകഷണത്തെയും ചില മരക്കഷണങ്ങളെയും ഒരു ക
ത്തിയെയും ചില ആണികളെയും കണ്ണാടിക്കണ്ടങ്ങളെയും മറ്റും
കണ്ടിരുന്നു. അതു രോഗവിഷയമായ അവസ്ഥയാക്കൊണ്ടു ആ
രും പ്രമാണിക്കയില്ല.

എന്നാൽ ഒരു ദിവസത്തിൽ എത്ര ഭക്ഷിക്കേണം എന്നതി
ന്നു തക്ക ഉത്തരം കൊടുപ്പാൻ പാടില്ല. ഇതിൽ പുരുഷ സ്ത്രീ
വയസ്സു തരാതരാങ്ങൾ മാത്രമല്ല പ്രവൃത്തിയും സുഖാസുഖവും


1) കടലിലേ രസാണികളുടെ ആകൃതി മേൽപറഞ്ഞ ചിത്രത്താൽ തെളിയേണ്ട
തു. വെറും കണ്ണുകൊണ്ടു കാണ്മാൻ പ്രയാസമുള്ള ഈ ആണികൾ ഭൂതക്കണ്ണാടികൊ
ണ്ടത്രേ ഇങ്ങനേ വലുതായി കാണുന്നുള്ളു.

7*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/55&oldid=190331" എന്ന താളിൽനിന്ന് ശേഖരിച്ചത്