ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

വൃത്തിയെ കാണ്മാൻ മനസ്സുണ്ടെങ്കിൽ നാളം കൂടിയ ഓരാട്ടിന്റെ
ചെമ്പരുത്തി എടുത്തു നാളത്തിൽ ഊതി വീൎപ്പിച്ചിട്ടു കൈകൊ
ണ്ടു മെല്ലേ അതിനെ പിടിച്ചു ഞെക്കിയാൽ മേൽപ്പറഞ്ഞതു
തെളിയും. വായി മൂക്കുകളാൽ ഉൾകൊള്ളുന്ന വായു വാരിയെ
ല്ലുകളെ വീൎപ്പിച്ചു പൊങ്ങിക്കയും നെഞ്ഞിനെയും വയറ്റിനെ
യും വേർതിരിക്കുന്ന വിഭജനവിതാനം3) എന്ന നേരിയ തോലി
നെ കീഴ്പ്പെട്ടു തള്ളുകയും ചെയ്യുമ്പോൾ നെഞ്ചു കേവലം
പൊന്തിയിരിക്കും. ശ്വാസം വിടുമളവിൽ വിതാനം പൊങ്ങി
ക്കൊണ്ടു നെഞ്ഞു ചുരുങ്ങി പോകുന്നു; ചുരുക്കുമായി പറഞ്ഞാ
ൽ കൊല്ലന്റെ തുരുത്തിയെ പോലേ അതു വീൎത്തു തളരുന്നു. ആക
യാൽ സദാകാലം ചഞ്ചലമായൂത്തുന്ന തോൽത്തുരുത്തിയെ പോ
ലേ ഉൗതുംപ്രാണൻ ആത്മാവോ എന്നു കൈവല്യനവ
നീതക്കാരൻ ചഞ്ചലിച്ചു ചോദിക്കുന്നു. ഈ വ്യാപാരത്താൽ
തന്നേ കോശങ്ങളുടെ അറകളോടു കൂടേ ഉറ്റു ചേൎന്നു വരുന്ന


1) ഇതു ശ്വാസകോശത്തിന്റെ അന്തരാകാരം. 4 ഹൃദയം; 5 ശ്വാസകോശനാ
നാഡികൾ (Art. pulmonales); 6. കണ്ടരനാഡിയുടെ വളവു (Aarta). 2) ഭൂതക്കണ്ണാ
ടി നോക്കി വലുതായി കാണുന്ന ശ്വാസനാളത്തിന്റെ അറ്റത്തിലേ വായുവറകൾ
അതാ! 3) Diaphragm.

9*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/71&oldid=190362" എന്ന താളിൽനിന്ന് ശേഖരിച്ചത്