ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

ഏറിയ മടക്കുചുറകൾ ഉള്ള ഉൾചെവിക്കു (അന്തഃകൎണ്ണം)
വിഭ്രമകന്ദരം1) എന്നും പേർ പറയുന്നു. തലയോട്ടിന്റെ കല്ലി
ച്ച അംശത്തിൽ ഇരിക്കുന്ന ഉൾചെവിക്കു (C) പൂമുഖം2) (F) ശം
ഖു (കംബു)3) (E) അൎദ്ധവൃത്തച്ചാലുകൾ4) എന്നീ മൂന്നു പങ്കുക
ളുണ്ടു. ശംഖിൽ മാത്രം മൂവായിരത്തിൽ അധികം ചെറിയ ക
ൎണ്ണേന്ദ്രിയമജ്ജാതന്തുക്കളും ശാഖകളും പലനീളത്തിൽ വ്യാപി
ച്ചു കിടക്കുന്നു. അതല്ലാതേ സൂക്ഷ്മമായി കേൾപ്പാന്തക്കവണ്ണം
നേൎമ്മയായ ഉള്ളൂരികൊണ്ടു മൂടപ്പെട്ട ഈ ഗുഹകൾ നിൎമ്മല
ജലപ്രായമുള്ള ഒരു ദ്രവംകൊണ്ടു നിറഞ്ഞിരിക്കുന്നു.

കേൾപ്പാനായിട്ടു മേൽപ്പറഞ്ഞ വിഷേമായ ഇന്ദ്രിയകരണ
ങ്ങൾ ആവശ്യം തന്നേ. അനങ്ങുന്ന ഓരോ വസ്തു ഉൾച്ചെവി
യെ കുലുക്കുന്നതിനാൽ ധ്വനിയും നാദവും ഉളവാകുന്നു. ധ്വനി
കൾ ചെവിയിൽ എങ്ങിനേ എത്തുന്നതു കാറ്റും പൊങ്ങിപ്പുള്ള
തായ ഓരോ വസ്തുവും വായുവിൽ ആടുന്നതിനാൽ തന്നേ. ഒരു
കല്ലു വെള്ളത്തിൽ ചാടിയ ശേഷം വൃത്താകാരമായ ചെറു ഓള
ങ്ങൾ മേല്ക്കുമേൽ അകന്നു വ്യാപിക്കുന്നു. അപ്രകാരം ഇളകി കു
ലുങ്ങിക്കൊണ്ടിരിക്കുന്ന ഓരോ വസ്തുക്കളുടെ ഒച്ചയും വൃത്താകാര


1) Labyrinth. 2) Vestibule, 3) Cochlea. 4) Semi-Circular Canals.
5) 10-ാംഭാഗത്തിലേ കീഴേ ചിത്രത്തിലേ C F E ഇവിടേ വലുതായി കാണിച്ചിരി
ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/96&oldid=190414" എന്ന താളിൽനിന്ന് ശേഖരിച്ചത്