ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

മായി വായുവിൽ പരന്നു കാതിൽ എത്തീട്ടു ഉൾച്ചെവിയെ ഇള
ക്കുന്നതിനാൽ കേൾപ്പാൻ പാടുണ്ടു. എന്നാൽ ഉറപ്പുള്ള വസ്തുക്ക
ൾ ആവി വെള്ളം എന്നിത്യാദികളെക്കാൾ ധ്വനിയെ വേഗത്തിൽ
നടത്തുന്നു. അതായതു വായുവിനെക്കാൾ വെള്ളം നാലു പ്രാവ
ശ്യവും ഇരിമ്പു പതിനേഴു മടങ്ങും വേഗതയിൽ നാദത്തെ കട
ത്തുന്നു. ദൂരേ, ഓടുന്ന കുതിരക്കൂട്ടത്തിന്റെയോ വൻതോക്കിൻ വെ
ടിയുടെയോ ശബ്ദത്തെ സ്പഷ്ടമായി കേൾക്കുന്നതു ചെവിയെ
നിലത്തോടു ചേൎത്തു വെക്കുന്നതിനാൽ ആകുന്നു എന്നു എല്ലാവ
ൎക്കും പരീക്ഷിച്ചറിയാം. ധ്വനി വായുവിൽകൂടി ഒരു വിനാഴികെക്ക
കം 1100 അടിയും, അഞ്ചു വിനാഴികകൊണ്ടു ഒരുനാഴികയും ദൂരം
എത്തുന്നു. എപ്പോഴും നേൎക്കുനേരേ ഓടുന്ന നാദത്തിരകൾ ചെ
ല്ലുന്ന വഴിയിൽ തടഞ്ഞുപോകുന്ന പക്ഷം അവിടേനിന്നു തള്ള
പ്പെട്ടു നേരേ തിരിച്ചു മടങ്ങുന്നതിനാൽ മാറ്റൊലി ഉണ്ടാകുന്നു.

നാം സാധാരണമായി കേൾക്കുന്ന ധ്വനികൾ ഒരു വിനാഴി
കയിൽ 100 തൊട്ടു 300ഓളം വട്ടമേ അനങ്ങുകയുള്ളൂ. എന്നാലും
ആസമയത്തു 60,000 പ്രാവശ്യത്തോളം ആടുന്ന എത്രയോ സൂക്ഷ്മ
മായ ഉച്ചമുള്ള ധ്വനികളെയും കൂടേ മാനുഷച്ചെവിക്കു കേൾ്പാൻ
പാടുണ്ടു. മുഴക്കമുള്ള താണ സ്വരങ്ങൾക്കു ചുരുക്കവും ധ്വനിക
ൾ ഉയരമായി തീരുംതോറും അധികവുമുള്ള ആട്ടം ഉണ്ടെന്നറിക.

ചെപ്പിത്തോണ്ടികൊണ്ടു ചെവിപ്പീ എടുക്കുന്നതു അനേ
കുവട്ടം കലശലുള്ള ദീനങ്ങൾക്കു ഹേതുവായി തീൎന്നതുകൊണ്ടു
ചെപ്പിത്തോണ്ടി അശേഷം പ്രയോഗിക്കാതിരിക്ക നല്ലു. ചെവി
പ്പീ അധികമെങ്കിൽ അതിനെ എടുപ്പാൻ അല്പം നല്ലെണ്ണയെ
ചെവിയിൽ ഒഴിച്ചു കാതിനെ ഇളക്കി കുറേനേരം കഴിഞ്ഞിട്ടു
ചെവിപ്പീ കഴുകി എടുക്കാം. കൊതു, എറുമ്പു, പുഴു ഇത്യാദികൾ
വല്ലപ്പോഴും ചെവിയിൽ കടന്നുപോയാൽ മേൽപ്പറഞ്ഞ പ്രകാ
രം എണ്ണകൊണ്ടു പ്രയാസം കൂടാതേ, അവയെ കൊന്നു നീക്കു
വാനും കഴിവുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/97&oldid=190415" എന്ന താളിൽനിന്ന് ശേഖരിച്ചത്