ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

തെക്കെ അറ്റംവരെ കിഴക്കെവശം അത്രയും കടലാ
യിരികുന്നു

൧൨ ഹിന്തു ദെശത്തിന്റെ തെക്കെ അറ്റത്തിലും
കടൽ ഇരിക്കുന്നു

൧൩ ഹിന്ദുദെശത്തിന്റെ തെക്കെ അറ്റം കന്ന്യാ
കുമാരി എന്ന വിളിക്കുന്നു

൧൪ തറയിൽ എതറ്റമെംകിലുംസമുദ്രത്തിനകത്തു
നീണ്ടിരുന്നാൽ ആയ്തിനെ കെഫ അല്ലംകിൽ തറ മു
നയെന്ന വിളിക്കുന്നു — ഭൂമിപ്പടത്തിനെ നൊക്കി ഇ
നിയും എതാനും തറമുനകളെ ഇതിൽ ക്കാണിച്ചു
കൊട

൧൫ കന്ന്യാകുമാരി മുതൽ വടക്കു ഹിന്തു ദെശം വ
രെക്കും ഹിന്തു ദെശത്തിന്റെ പടിഞ്ഞാറെ വശത്തു
കൂടെ കടൽ ഇരിക്കുന്നു

൧൬ ഹിന്തു ദെശം മുതൽ ഹിമയഗിരിപൎവതംവരെ
മറ്റും ദെശങ്ങളിൽനിന്നും ഹിന്തുസ്സുഎന്നവലിയന
ദികൊണ്ട ഹിന്തുദെശം പിരിക്കപ്പെട്ടിരിക്കുന്നു

൧൭ ഹിന്തുദെശത്തിന്റെ കിഴക്കുവശത്തിരിക്കുന്ന
സമുദ്രത്തിനു ബംകാളക്കുടാക്കടൽ എന്നു പെരുവിളി
ക്കുന്നു

൧൮ മൂന്നുവശത്തും തറയിരിക്കുന്ന കടലിനെ കു
ടാക്കടലന്ന വിളിക്കുന്നു

൧൯ ഹിന്തു ദെശത്തിന്റെ തെക്കെ വശത്തിരിക്കു
ന്നകടലിനെ ഹിന്തു സമുദ്രമെന്നു വിളിക്കുന്നു

൨൦ അതിന്റെ മെക്കെവശത്തിരിക്കുന്നകടലിനും
ഹിന്തുസമുദ്രമെന്നതന്നെ വിളിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/20&oldid=179289" എന്ന താളിൽനിന്ന് ശേഖരിച്ചത്