ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ന്നുനിൽപ്പാനുള്ളസ്ഥലത്തിനെ കപ്പൽ തുറഎന്നുവി
ളിക്കുന്നു — കപ്പലു കൾ പുത്തനായിട്ടു പണിതീ
ൎക്കുന്നതിനും അറ്റകുറ്റം നൊക്കി ചെയ്യുന്നതിനും
വെണ്ടി വെട്ടിഒണ്ടാക്കി ഇരിക്കുന്ന സ്ഥലങ്ങളെ ക
പ്പൽതുറവുകൾ എന്നുവിളിക്കുന്നു

൧൦ ഗൊദാപുരി ഒരുവല്യ ആറാകുന്നു — അതു
ബഹുദൂരെ ദിക്കാൻനാട്ടിൽ വടക്കു മെക്കുള്ള മെകെ
കണവായ്കളിൽ നിന്നുംവരുന്നു

൧൧ കൊരംകിയിൽ നിന്നും ഉൾ നാട്ടിൽ എക
ദെശം മൂന്നു ദിവസത്തെ വഴിദൂരെ ഇരിക്കുന്ന രാജ
മഹെന്ദ്രത്തിനും സമീപം ഗൊദാപുരീ ആറ്റിനു കുറു
ക്കെ ഒരുവല്യ അണകെട്ടിഇരിക്കുന്നു - അതുകൊ
ണ്ടു കടലിൽ പൊകുന്ന വെള്ളത്തിനെ ചെറുത്തു നാ
ട്ടിൽ ഒള്ള കൃഷിക്കു ഉപയൊഗമാക്കിയിരിക്കുന്നു

൧൨ ഇതിൽ പിന്നെ കടൽ ഓരമായിട്ടു എകദെ
ശം കപ്പൽ ഒരുദിവസം ഓടുന്ന ദൂരത്തിൽ നീ ആദി
യിൽ ചെന്നുചെരുന്ന പ്രധാന ഇടം വിശാഖപട്ട
ണമാകുന്നു — ആയതു അധികവ്യാപാരം ഒള്ള സ്ഥല
മാകുന്നു

൧൩ വിശാഖപട്ടണത്തിൽ നിന്നും വടക്കുമെക്കു
ഉൾനാട്ടിൽ രണ്ടു ദിവസത്തെ വഴിദൂരത്തിൽ വിജ
യനഗരവും അതിൽ നിന്നും വടക്കു കിഴക്കെ മൂന്നു
മയിൽ ദൂരത്തിൽ അസാരം ഉൾനാട്ടിൽ ശിക്കക്കൊലു
മിരിക്കുന്നു

൧൪ വിശാഖപട്ടണത്തിൽ നിന്നും കരഓരമായി
ട്ടു എകദെശം ഒരു‌ദിവസത്തെ കപ്പൽഓട്ടം ദൂരത്തിൽ
ഗഞ്ചവുംഅതിനുഅപ്പുറംഉടുഷ്യാഎന്ന‌നാടുംഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/65&oldid=179338" എന്ന താളിൽനിന്ന് ശേഖരിച്ചത്