ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

൧൫ ഓംകൊലുക്കു മെക്കെ എകദെശം ൫ ദിവസ
ത്തെ വഴിദൂരെ കിഴക്കെ ക്കണവായ്കൾ ഇരിക്കുന്നു
ൟ കണവായ്കൾക്കും കടലിനും നടുവെ ഒള്ളനാടു
സമനായ വെളിയായിരിക്കുന്നു

൧൬ മസ്സലിപട്ടണത്തു നിന്നും കടൽ വടകിഴ
ക്കായിട്ടു തിരിയുന്നു — കൊരംകിയെ കടന്നു കൂടുംപൊ
ൾ കടലിനു അരികെ മലകളിരിക്കുന്നു

൧൭ ഗൊദാപിരിമുതൽ വടക്കൊട്ടു മെക്കെവശ
ത്തൊള്ള മലകളിൽ കാട്ടുജനങ്ങൽ ഒണ്ടു

൧൮ ഓം കൊൽമുതൽ ഉടുഷ്യാ നാടുവരെ മലക
ൾക്കും കടലിനും നടുവെ ഒള്ള ഇടങ്ങളിൽ അധി
കം നെല്ലും മുതിരയും മറ്റുംധാന്യങ്ങളും പിന്നെയും
ശിലസ്ഥലങ്ങളിൽ കൊതംപും വിളയുന്നു ഇതു അ
ല്ലാതെയും നല്ലപൊകയിലയും അധികം ശൎക്കര
യും അവിടെ ഒണ്ടാകുന്നു — ആവസ്തുക്കളെ കപ്പലു
കളിൽ കെറ്റിഅധികമായിട്ടു ഇംകിലാന്തു ദെശത്തി
ന്നു ആണ്ടു തൊറും കൊണ്ടു പൊകുന്നു — കടല്ക്കരയിലും
അധികംഉപ്പുവിളയുന്നു

൨൫ാം അദ്ധ്യായം

ഹൈദറാപിക നാട്ടിനെകുറിച്ചു

൧ തെലുങ്കു ദെശത്തിന്റെ മെക്കുവശം നിശാംനാ
ടു അല്ലങ്കിൽ ഹൈദറാപാകംനാടു എന്നുപറയുന്നു

൨ ജെന്നപട്ടണത്തു നിന്നും അസാരം വടക്കു
മെക്കായിട്ടു ഹൈദറാപാകംഎകദെശം ഒരുമാസത്തെ
വഴിദൂരത്തിലിരിക്കുന്നു — യാത്ത്രകാറരു പതിവായി
ഓംകൊലു വഴിയായിട്ടു ആ നാട്ടിൽ ചെന്നു ചെരുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/66&oldid=179339" എന്ന താളിൽനിന്ന് ശേഖരിച്ചത്