ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ന്നു — അതു ഹിന്ദു ദെശത്തു പൂൎവമായുള്ള ദെശത്തിൽ
ഒന്നാകുന്നു — അതു രജപുത്ത്രരുടെ പക്കൽ ഇരിക്കും
പൊൾ ഏറ്റവും പ്രബലമായിരുന്നു

൫ ഓടിപ്പൂരും — ജൂടപ്പൂരും — ചെപ്പൂരും — ആജിമീർ
ദെശത്തിൽ പ്രധാനസ്ഥലങ്ങളാകുന്നു

൬ മാളവം ചെളിപ്പുള്ള നാടാകുന്നു — അവിടെ
കൊതംപു മുതലായ ധാന്യങ്ങളും ശൎക്കരയുംപുകയി
ലയും പഞ്ഞും അധികംഅവിനുമുണ്ടാകുന്നു

൭ മാളവ ദെശത്തിൽ ഒണ്ടാകുന്നപുകയില ഹി
ന്ദു ദെശത്തിൽഒണ്ടാകുന്ന എല്ലാ പ്പൊകയിലയെക്കാ
ൽനല്ലതെന്നു വിചാരിക്കുന്നു

൮ മാളവത്തിനു സമീപിച്ചു ആജിമീറിന്റെ തെ
ക്കു കിഴക്കുവശം ഏറ്റവും ചെളിപ്പുള്ള ഇടമാകുന്നു എ
ന്നാൽ ആ ദെശത്തിന്റെ വടക്കെയും മെക്കെ യും
ഒള്ളസ്ഥലങ്ങൾ മണൽ നിറഞ്ഞഇടമാകുന്നു

൯ കുടിയും പയിരും വൃക്ഷങ്ങളും ഇല്ലാത്ത സ്ഥല
ത്തിനെ മണൽനിറഞ്ഞഇടമെന്നുപറയുന്നു

൧൦ ഹിന്ദു ദെശത്തിൽപൂൎവ കാലങ്ങളിൽ രജ പു
ത്ത്രരുപരാക്രമആളുകളെന്നു പ്രബലപ്പെട്ടവരാകുന്നു
അവരിടെ തലവന്മാരു അധികബുദ്ധിഒള്ള വരായി
രുന്നു അവരിൽ ശിലരു ജ്യൊതിശ്ശാസ്ത്രത്തിൽ സമ
ൎത്ഥരെന്നു പ്രബലപ്പെട്ടതല്ലാതെ‌യും അവൎക്കുഉജ്യൈ
നി പട്ടണത്തിൽ നക്ഷത്രം നൊക്കുന്നഒരുമഠ പ്ര
ബലതയായിട്ടു ഒണ്ടായിരുന്നു

൧൧ നക്ഷത്ത്രങ്ങളെയും സൂൎയ്യ ചന്ദ്രനെയും കു
റിച്ചുഒള്ള ശാസ്ത്രത്തിനെജ്യൊതിശ്ശാസ്ത്രമെന്നുപറ
യുന്നു — മീതെയിരുന്നു നക്ഷത്ത്രങ്ങളിനടുത്ത കാ
ൎയ്യങ്ങളെനൊക്കി അറിയുന്നതിനു വെണ്ടി കെട്ടി ഇ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/81&oldid=179356" എന്ന താളിൽനിന്ന് ശേഖരിച്ചത്