ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

൧൧ ജ്യാൽപ്പാണത്തുനിന്നും ലങ്കയിൽ വടക്കു
കിഴക്കു വശത്തുഏകദെശം ഒരുനാൾ കപ്പൽ ഒട്ടത്തി
ൽ തൃക്കണ്ണാ മലയിരിക്കുന്നു

൧൨ തൃക്കണ്ണാമല എന്നഊരിൽ ഇംഗ്ലീഷു കാറ
രിടെ ഹിന്ദുദെശ ശണ്ടകപ്പലുകൾ വന്നു നിൽക്കുന്ന
വിസ്താരമായ ഒരുനല്ല കപ്പൽതുറ ഒണ്ട

൧൩ സമുദ്രത്തിൽ യുദ്ധം ചെയ്യുന്നതിനു ഭീരം
കികൾകെറ്റിതയാറായി നിൽക്കുന്ന കപ്പലുകളെ ച
ണ്ടകപ്പലുകളെന്നുപറയുന്നു — സമുദ്രത്തിൽ ചെയ്യു
ന്നയുദ്ധംകപ്പൽചണ്ട എന്നുപറയുന്നു

൧൪ തൃക്കണ്ണാമലയിൽ നിന്നും നീ തെക്കെകര
വാരം കപ്പൽ എറിപൊയാൽ എകദെശം രണ്ടുദിവ
സത്തിനകം ഖാലി എന്നദിക്കിൽചെന്നുചെരും

൧൫ ഖാലി ലങ്ക ദ്വീപിൽ തെക്കുമെക്കു മൂലയിലിരി
ക്കുന്നു

൧൬ ഖാലിക്കു വടക്കെ ലെങ്കക്കു മെക്കെകടൽക്കരെ
വാരംഒരുനാൾ കപ്പൽഓട്ടത്തിൽ കൊളുമ്പു ഇരിക്കുന്നു

൧൭ കൊളുമ്പുദെശം ലങ്കദ്വീപിൽ പ്രധാന പ
ട്ടണമാകുന്നു — അവിടെ തന്നെ ഗൗണർമുതലായപ്ര
മാണമായുള്ളവരു പാൎക്കുന്നു

൧൮ ലങ്കക്കുമദ്ധ്യെ മലപക്കങ്ങളായ ഉയൎന്ന
ഭൂമിയിൽ കണ്ടിഎന്നപട്ടണമിരക്കുന്നു — ഇഗ്ലീഷു
കാറരു ആ ദ്വീപിനെ പിടിക്കുന്നതിനു മുമ്പിൽ അ
വിടം പ്രധാനമായ പട്ടണമായിരുന്നു — രാജാവു
അവിടെപാൎത്തിരുന്നു — ഇപ്പൊൾലങ്ക ദ്വീപിൽ ഒ
ള്ള ഇഗ്ലീഷുകാറരുടെ പട്ടാളങ്ങൾക്കു അവിടം മുഖ്യ
മായസ്ഥലമായിരിക്കുന്നു

൧൯ ലങ്ക ദ്വീപിൽ കണ്ടിയർ — സിംകളർ — ത

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/94&oldid=179372" എന്ന താളിൽനിന്ന് ശേഖരിച്ചത്