ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൭

ഗിക പ്രഥമയിൽ നില്പാനുള്ളതും ക്രിയയുടെ കൎമ്മമായതു ചിലപ്പോൾ ആസംഗതിയായിട്ടു വരുന്നതും ആകകൊണ്ടു കൎമ്മണിക്രിയ ഈ സാദ്ധ്യത്തിന്നു ആവശ്യമാകുന്നു: ദൃ-ന്തം, കേളൻ മോഷണം ചെയ്തതുകൊണ്ടു ശിക്ഷിക്കപ്പടെണം എന്നുള്ളതിനു കൎമ്മണി ക്രിയ ഇല്ലാഞ്ഞാൽ കേളൻ മോഷണം ചെയ്തതുകൊണ്ടു അവനെ ശിക്ഷിക്കണം എന്നു വിഭക്തി മാറിപ്പറയപ്പടെണ്ടി വരും. എന്നാൽ സംസാര ഭാഷയിൽ കൎമ്മണി ക്രിയ നടപ്പായിട്ടില്ല. അതിനു പകരം മൂലക്രിയ തന്നെ പ്രയോഗിക്കപ്പട്ടു വരുന്നു: ദൃ-ന്തം, കൊല്ലുന്നവരെക്കൊല്ലെണം' ഇവിടെ കൎത്താവിനെ വിവരപ്പെടുത്തീട്ടു ആവശ്യം ഇല്ലയ്കയാൽ വിട്ടിരിക്കുന്നു. പീന്നയും മൂലക്രിയയോടു അൎത്ഥത്തിൽ ഒക്കുന്ന ചില നാമങ്ങളോടു കൂടെ 'പടുക', 'ഏൽക്കുക', 'കൊള്ളുക', എന്നിങ്ങനെയുള്ളവ കൎമ്മണിക്രിയയുടെ അൎത്ഥത്തിൽ പ്രയോഗിക്കപ്പെടുക നടപ്പാകുന്നു: ദൃ-ന്തം, 'രക്ഷപടുക', 'എഴുത്തുപടുക', 'മുറിവേൽക്കുക', 'അടി കൊള്ളുക'. ക്രിയയുടെ കൎമ്മവും കാരണവും ഒരു പൊരുൾ തന്നെ ആയിരുന്നാൽ കാരണി ക്രിയയും കൎമ്മണി ക്രിയയ്ക്കു പകരം പ്രയോഗിക്കപ്പെടുകയുണ്ടു: ദൃ-ന്തം; ശുശ്രൂഷ ചെയ്യുന്നവനും ശുശ്രൂഷ ചെയ്യിക്കുന്നവനും.'

രണ്ടാം സൎഗ്ഗം. വചനത്തിന്റെ നിരാധാര നില

൩൨൭. വചനത്തിന്നു ഭാവഭേദങ്ങളും നിലവ്യത്യാസങ്ങളും അവസ്ഥ ഭേദങ്ങളും കാലഭേദങ്ങളും ഉണ്ടു. ഭാവഭേദം എന്നതു കൎത്താവും വാച്യവും തമ്മിൽ യോജിക്കുന്നു എന്നൊ ഭിന്നിക്കുന്നു എന്നൊ കാണിക്കുന്നതാകുന്നു. അവ തമ്മിലുള്ള യോജിപ്പിനെക്കാണിക്കുന്നതു സ്വയഭാവമാകുന്നു: ദൃ-ന്തം; 'രാജാവു ന്യായം നടത്തുവാൻ വിചാരിക്കുന്നു' അവ തമ്മിലുള്ള ഭിന്നിപ്പിനെ കാണിക്കുന്നതു പ്രതിഭാവമാകുന്നു: ദൃ-ന്തം; 'മന്ത്രി അതു സമ്മതിക്കുന്നില്ല'.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/142&oldid=155088" എന്ന താളിൽനിന്ന് ശേഖരിച്ചത്