ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൦

വരുന്ന വാക്യങ്ങൾ തമ്മിൽ തമ്മിൽ ഭിന്നിപ്പായ ംരം രണ്ടൎത്ഥം വരുന്നതിനാൽ പൊരുൾ പലപ്പോഴും സംശയമായിട്ടു തീരും. എന്നാൽ ഇങ്ങനെ പ്രതിഭാവ വാക്യത്തിൽ രണ്ട്ൎത്ഥം വരിക എല്ലാ ഭാഷയിലും നടപ്പുള്ളതാകയാൽ അതുഭാഷയുടെ ഒരു സാധാരണ ലക്ഷണമാകുന്നു എന്നു തന്നെ പറയാം; അങ്ങനെ വരുന്നതു പ്രതിഭാവം രൂപത്തിൽ എങ്കിലും അൎത്ഥത്തിൽ എങ്കിലും സ്വയഭാവവും ഇല്ല എന്നതും കൂടി ഉണ്ടാകുന്നതാകയാലാകുന്നു. എന്തെന്നാൽ ആധേയവും സ്വയഭാവവും തമ്മിൽ ഒന്നിച്ചു ഒരു പദമായിട്ടും ഇല്ല എന്നതു മറ്റൊരു പദമായിട്ടും വിചാരിക്കുമ്പോൾ വേറിട്ടു ഒരൎത്ഥവുംവരുന്നതാകുന്നു, ദൃ-—ന്തം; ' അവൻ മരിപ്പാൻ പോകുന്നില്ല' എന്നതിനാൽ 'മരിപ്പാൻ പോകുന്നു' എന്ന ഒരു മൊഴിയും 'ഇല്ല' എന്നു മറ്റൊരുമൊഴിയുമായിട്ടു അന്വയിക്കപ്പടുപോൾ 'പോകുന്നില്ല പോയാൽ മരിക്കും' എന്നും 'മരിപ്പാൻ' എന്നൊരു മൊഴിയും പോകുന്നില്ല എന്നു വേറിട്ടു ഒരു മൊഴിയും ആയിട്ടു സംബന്ധിക്കുമ്പോൾ പോകാത്തതു മരിപ്പാൻ ആകുന്നു എന്നും അൎത്ഥം വരുന്നു, എന്നാൽ നിശ്ചയിക്കപ്പെട്ടപൊരുൾ ഇന്നതാകുന്നു എന്നു ഔചിത്യം കൊണ്ടും സാഹചൎ‌യ്യം കൊണ്ടും മറ്റും മിക്കവാറും അറിഞ്ഞുകൊള്ളാം: ദൃ—ന്തം; 'നീതിയെ സ്നേഹിച്ചു കുറ്റം ചെയ്യരുതു' എന്നതിന്നു നീതിയോടുള്ള സ്നേഹം കുറ്റം ചെയ്യുന്നതിനു കാരണമകുന്നതല്ലായ്ക കൊണ്ടു അൎത്ഥം കുറ്റം ചെയ്യാതിരിക്കുന്നതിന്നു നീതിയോടുള്ള സ്നേഹം കാരെണമാകെണമെന്നും ആകുന്നു എന്നും നാം ഔചിത്യംകൊണ്ടും അറിയുന്നു. 'വേദവാക്യം പറയുന്നപ്രകാരം ദുഷ്ട്ന്മാർ ബുദ്ധിമാന്മാരല്ല' എന്നതിനു പൊരുൾ വേദവാക്യം പറയുന്നതു ദുഷ്ട്ന്മാർ ബുദ്ധിമാന്മാരല്ല എന്നാകുന്നു എന്നും 'നാസ്തികർ പറയുന്ന പ്രകാരം പ്രവഞ്ചം നിത്യമല്ല' എന്നതിന്നൎത്ഥം. നാസ്തികർ പറയുന്നതു പ്രവഞ്ചം നിത്യമാകുന്നു എന്നാകുന്നു എന്നും അങ്ങനെ തന്നെ നാം അറിയുന്നു. 'നന്മ ചെയ്യുന്നതു നമ്മുടെ മുറ ആകുന്നു എങ്കിലും പ്രതിഫലത്തെ വിചാരിച്ചു നാം നന്മ ചെയ്യരുതു' എന്ന വാക്യത്തിൽ നന്മ ചെയ്യാതിരിക്കുന്നതിന്നു പ്രതിഫലം കാരണമാകെണമെന്നല്ല നന്മ ചെയ്യുന്നതിന്നു പ്രതിഫലം കാരണമാകരുതെന്നാകുന്നു അൎത്ഥമെന്നു നാം സാഹചൎ‌യ്യം കൊണ്ടു അറിയുന്നു. ഔചിത്യം സാഹചൎ‌യ്യം മുതലായ സംഗതികളെക്കൊണ്ടും അൎത്ഥം തിട്ടപ്പടുത്തുന്നതിന്നു പാങ്ങില്ലാത്ത പടുതികളിൽ വാചകത്തിന്റെ ആകൃതി മാറ്റുവാനുള്ളതാകുന്നു.'





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nishachalingal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/165&oldid=155113" എന്ന താളിൽനിന്ന് ശേഖരിച്ചത്