ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൦

ഞാൻ വിചാരിച്ചു എന്നും 'അവൻ വരുമായിരിക്കും' എന്നുള്ളതിന്നു അവൻ വരും എന്നു ഞാൻ വിചാരിക്കുമെന്നും അൎത്ഥമാകും. 'ആയിരുന്നു' എന്നതു വചനിപ്പിന്റെ ശക്തിയെ കുറെക്കുന്നതിന്നും 'ആയിരിക്കും' എന്നതു കാൎ‌യ്യത്തിന്റെ സംശയത്തെക്കാണിക്കുന്നതിന്നും ആയിട്ടു പ്രധാന വചനത്തോടു ചേരും.

൪൧൪. വാച്യനാമത്തോടു 'ആകുന്നു' എന്നു കൂടുന്നതു വചനകൎത്താവിന്നു ഏതാണ്ടൊരു ക്രിയ ഉണ്ടെന്നറിഞ്ഞിരിക്കയും ആയതു ഇന്നതെന്നു മാത്രം അറിവാൻ ആവശ്യമായിരിക്കയും ചെയ്യുംപോൾ ആകുന്നു. എന്തെന്നാൽ ഇങ്ങനെയുള്ള പ്രയോഗത്തിലേ സാക്ഷാൽ കൎത്താവു 'ചെയ്തതു ചെയ്യുന്നതു ചെയ്വതു എന്നവയിലൊന്നാകുന്നു. മുഴുവനാക്കിപ്പറയുമ്പോൾ ഞാൻ ചെയ്തതു എഴുതുകയായിരുന്നു എന്നും ഞാൻ ചെയ്യുന്നതു വായിക്കയാകുന്നു എന്നും ഇങ്ങനെ വരും. ഈ സമാസരൂപത്തിന്റെ സാദ്ധ്യം വാച്യത്തെത്താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കുന്നതാകയാൽ അതു ആധാര മൊഴിയായിട്ടല്ലാതെ ആധേയ പദമായിട്ടു വരുന്നതല്ല: ദൃ-ന്തം: അവൻ എഴുതിക്കൊണ്ടിരുന്നപ്പോൾ ഞാൻ വായിക്കയായിരുന്നു എന്നല്ലാതെ അവൻ എഴുതുകയായിരുന്നപ്പോൾ ഞാൻ വായിച്ചുകൊണ്ടിരുന്നു എന്നു വരികയില്ല.

൪൧൫. 'ഉണ്ടു' എന്നതു 'ഉള്ളുക' എന്നൊരു പഴയ വചനത്തിന്റെ ഭൂതമാകയാൽ 'പ്രവേശിച്ചു' എന്നൎത്ഥവും പ്രവേശിച്ചിട്ടു പുറത്തിറങ്ങി എന്നു പറയായ്കയാൽ 'ഇരിക്കുന്നു' എന്ന വൎത്തമാന കാലത്തിന്റെ ഭാവവും വരുന്നു. ഭൂതകാലത്തിന്നു 'ഉണ്ടായിരുന്നു' എന്നും ഭവിഷ്യത്തിന്നു 'ഉണ്ടായിരിക്കും' എന്നും ആകും. പ്രതിഭാവം 'ഇല്ല' എന്നും ഭൂതത്തിൽ ഇല്ലാഞ്ഞു, ഇല്ലായിരുന്നു' എന്നും ഭവിഷത്തിൽ 'ഇല്ലായിരിക്കും' എന്നും ആകുന്നു. ഇവ ജ്ഞാപകത്തിൽ വൎത്തമാന കാലത്തോടും വചനാധേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/185&oldid=155135" എന്ന താളിൽനിന്ന് ശേഖരിച്ചത്