ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦൪

ന്നതിനോടു 'ഓ' എന്ന മൂലാവ്യയം ചേൎന്നുണ്ടാകുന്നതദ്ധിതാവ്യയം. അതിന്നു ആധാരം 'ഭേദിപ്പിച്ചു' എന്നതു തന്നേ.

'പണ്ടു', വൎഗ്ഗനാമനിൎല്ലിംഗം. ഏക സംഖ്യ ആന്തര സപ്തമി. (൧൭൬) ആധാരം. 'മേവും' എന്നതു.

'മഹാസിംഹം', സമാസ വൎഗ്ഗനാമം. നിൎല്ലിംഗം. [ചേതന ഗുണരോപം എന്ന രൂപകത്താലേ പുല്ലിംഗമായിട്ടു പ്രയോഗം.] ഏകസംഖ്യയിൽ പ്രഥമ വിഭക്തി. 'മേവും' എന്ന വചനത്തിന്നു കൎത്താവു.

'ഉം', സമബന്ധ മൂലാവ്യം 'സിംഹം' എന്നതിനെ 'വൃഷഭൻ' എന്നതിനോടു അമ്പയത്തിൽ ഒന്നിക്കുന്നതു' [ലക്കം ൪൪൭]

'വൃഷഭൻ' വൎഗ്ഗനാമം. അൎത്ഥത്തിൽ നിൎല്ലിംഗം എങ്കിലും രൂപത്തിലും പ്രയോഗത്തിലും മേല്പറഞ്ഞ രൂപകത്താലേ പുല്ലിംഗമായിരിക്കുന്നു. ഏകസംഖ്യയിൽ പ്രഥമ. അന്വയത്തിൽ 'സിംഹം' എന്നതിനോടു ഒക്കുന്നു.

'ഉം', സമബന്ധമൂല്യാവ്യയം 'വൃഷഭൻ' എന്നതിനെ 'സിംഹം' എന്നതിനോടു അന്വയത്തിൽ ഒപ്പിക്കുന്നതു.

'തങ്ങളിൽ' 'താൻ' എന്ന പുരുഷാൎത്ഥ സൎവനാമത്തിന്റെ ബഹു സംഖ്യയാകുന്നു 'തങ്ങൾ' എന്നതിന്റെ സപ്തമി. 'സിംഹം, 'വൃഷഭൻ' എന്നവെക്കു പകരം നില്ക്കുന്നതു. 'ചേൎന്നു' എന്നതിന്റെ ആധേയം. 'ചേൎന്നു' 'ചേരുക' എന്ന ക്രിയാവചനത്തിന്റെ വന്തം 'മേവും' എന്നു ആധേയം.

'മഹാസിംഹം', സമാസ ഗുണനാമം, ആന്തര സപ്തമി.

'ആയി', 'ആകുക' എന്ന ശുദ്ധ വചനത്തിന്റെ വന്തം, 'മേവും' എന്നതിന്റെ ആധേയം (൩൧൮)

'മേവും', 'മേവുക' എന്ന ക്രിയാവചനത്തിന്റെ ഭവിഷ്യകാലനാമാധേയം, 'കാലം' എന്നതിന്റെ ആധേയം.

'കാലം', വൎഗ്ഗനാമനിൎല്ലിംഗം, ഏക സംഖ്യയിൽ ആന്തര സപ്തമി. 'ഭേദിപ്പിച്ചു' എന്നതിന്റെ ആധേയം.

'ഏഷണിക്കാരൻ' ഗുണ നാമപുല്ലിംഗം. ഏക സംഖ്യയിൽ പ്രഥമ 'ആയ' എന്ന ആന്തര നാമാധേയം അതിന്നു ആധാരമായി 'ജംബുകൻ' എന്നതിന്നു വിശേഷണമായിരിക്കുന്നു.

'ഒരു', 'ഒന്നു' എന്ന സംഖ്യനാമത്തിന്റെ ആധേയരൂപം, 'ജംബൂകൻ' എന്നതു ആധാരം.

'ജംബുകൻ' വൎഗ്ഗനാമ പുല്ലിംഗം. ഏക സംഖ്യയിൽ പ്രഥമ 'ഭേദിപ്പിച്ചു' എന്നതിന്റെ കൎത്താവു.

'ചെന്നു', 'ചെല്ലുക' എന്ന ക്രിയയുടെ വന്തം. കൂടി എന്നതു ആധാരം കൎത്താവു 'ജംബുകൻ' എന്നതു തന്നേ.

'കൂടി' 'കൂടുക' എന്ന 'ക്രിയയുടെ വന്തം, കൎത്താവുജംബുകൻ, ആധാരം ഭേദിപ്പിച്ചു.' 'ദൂഷണം' ഗുണനാമനിൎല്ലിംഗം. ഏക സംഖ്യയിൽ ആന്തരദ്വിതീയ 'പറെഞ്ഞു' എന്ന സകൎമ്മകക്രിയയുടെ കൎമ്മം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/229&oldid=155183" എന്ന താളിൽനിന്ന് ശേഖരിച്ചത്