ല എന്നവ നാക്കിന്റെ പുച്ഛം മോണെക്കു തൊടുന്നതിനാൽ ഉണ്ടാകുന്നു. റ്റ, ന്റ, എന്നവയിൽ വരുന്ന റകാരത്തിന്റെ ശബ്ദം ഖരവർഗ്ഗത്തിന്റെ ശബ്ദമാകയാൽ നാവുകൊണ്ടു തീരെത്തടഞ്ഞിട്ടു പുറപ്പടുന്നു. നകാരം അനുനാസികം ആകയാൽ അതു ശബ്ദിക്കുന്നതിന്നു നാക്കിന്റെ അറ്റം മോണയിൽ തടഞ്ഞിട്ടു മറ്റു അനുനാസികങ്ങളുടെ കൂട്ടു മൂക്കിൽക്കൂടയും വായിൽക്കൂടയും ശ്വാസം പുറപ്പടെണം. രകാരം ശബ്ദിക്കുന്നതു റ്റ എന്നതുപോലെ തന്നേ ആകുന്നു. എന്നാൽ നാക്കിന്റെ അറ്റം കൊണ്ടു ശബ്ദത്തെത്തീരെത്തടെയരുതു. റ എന്നതു ഉച്ചരിക്കുന്നതിൽ നാക്കു മോണയോടു ചേരായ്കകൊണ്ടു നാക്കിന്റെയും മോണയുടെയും ഇടയിൽക്കൂടെ ശ്വാസം ഇറങ്ങിപ്പോരുന്നു. ലകാരം ഉച്ചരിക്കുന്നതിന്നുള്ള പടുതി റ്റ എന്നതിന്റേതു തന്നേ. എന്നാൽ ളകാരം ശബ്ദിക്കുന്നതുപോലെ നാക്കു ചുറക്കെന്നു തെന്നുന്നു.
൩൯. ദന്ത്യങ്ങളാകുന്ന ത, ഥ, ദ, ധ, ന, സ എന്നവയുണ്ടാകുന്നതു നാവിന്റെ അഗ്രം പല്ലേൽത്തടയുന്നതിനാൽ ആകുന്നു. സകാരം ഊഷ്മാവാകയാൽ അപ്പടുതിയിൽ ശബ്ദം തടയാതെ ഒതുങ്ങിപ്പോരുന്നു.
൪൦. ഓഷ്ഠ്യങ്ങൾ ആകുന്ന പ, ഫ, ബ, ഭ, മ, വ, എന്നവയുണ്ടാകുന്നതു ശ്വാസം വന്നു കൂടുവോളത്തേക്കു വായടച്ചിട്ടു പിന്നത്തുറന്നു വിടുന്നതിനാൽ ആകുന്നു. വകാരം ഉണ്ടാകുന്നതു ഉകാരം ശബ്ദിക്കുന്ന പടുതിയിൽ ചിറിക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | 4 / 4 |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |