ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൫൧


അം എന്നും ആകും :ദൃ-ന്തം;'സാരൻ-സാര-സാരം;പ്രാപൂൻ-പ്രാപൂ-പ്രാപ്തം;ദുഷ്ടൻ-ദുഷ്ട-ദുഷ്ടം.'

൧൩൧.സംസ്കൃതത്തിലെ രൂഢി നാമങ്ങളുടെ പുല്ലിംഗത്തിൽ വരുന്ന അൻ എന്നതു സ്ത്രീലിംഗത്തിൽ എന്നാകും:ദൃ-ന്തം;'ദേവൻ-ദേവി;കാലൻ-കാലി; ഭയക്കാരൻ-ഭയക്കാരി:ചിലതിനു മലയാംരീതിപ്രകാരം ത്തി എന്നും വരും :ദൃ-ന്തം;'അനുജൻ-അനുജത്തി;കേപക്കാരൻ-കേപക്കാരി-കേപക്കാരത്തി.'

൧൩൨.സംസ്കൃതത്തിലെ ചില വസ്തു നാമങ്ങളുടെ പുല്ലിംഗത്തിലെ. അൻ എന്നതു പുല്ലിംഗാർത്ഥത്തിന്റെ ഭാര്യയെന്നു പൊരുൾ വരുന്നതിനു സ്ത്രീലിംഗത്തിൽ ആനി എന്നാകും :ദൃ-ന്തം;'ഭവൻ[ശിവൻ]-ഭവാനി[ശിവന്റെ ഭാര്യയായ പാർവതി]: ഇന്ദ്രൻ-ഇന്ദ്രാണി[ഇന്ദ്രന്റെ ഭാര്യ] ആചാര്യൻ ആചാര്യാണി [ആചാര്യന്റെ ഭാര്യ] ആചാര്യ [ആചാര്യസ്ഥാനം നടത്തുന്നവൾ]'

൧൩൩.സംസ്കൃതത്തിലെ ഗുണികൾക്കു പുല്ലിംഗത്തിൽ ആൻ എന്നു വന്നാൽ സ്ത്രീലിംഗത്തിൽ അതി എന്നും നിർലിംഗത്തിൽ അത്തു എന്നും വരും.,ദൃ-ന്തം;'ധനവാൻ -ധനവതി ധനവത്തു;ഭാഗ്യവാൻ-ഭാഗ്യവതി-ഭാഗ്യവൽ; നീതിമാൻ-നീതിമതി-നീതിമത്തു.നടപ്പുഭാഷയിൽ സ്ത്രീലിംഗത്തിലെ അതി എന്നും ആൾ എന്ന ആക്കി 'ധനവാൾ,ഭാഗ്യവാൾ,നീതിമാൾ'എന്നിങ്ങനേ പറയുന്നതു അവശബ്ദം ആകുന്നു എന്നു തോന്നുന്നു.

൧൩‌൪ സംസ്കൃത നാമങ്ങളിൽ വരുന്ന ആപു എന്ന പുല്ലിംഗാന്തം സ്ത്രീലിംഗത്തിൽ രി എന്നാകും :ദൃ-ന്തം; കൎത്താവു-കൎത്തി;ദാതാവു-ദാത്രി.പിന്നെ മററും പല വിധത്തിലും പുലിംഗത്തിൽനിന്നു സ്ത്രീലിംഗമുണ്ടാകും :ദൃ-ന്തം; രാ ജാവു-രാജ്ഞി;വിദ്വാൻ-വിദുഷി.

മൂന്നാം സർഗ്ഗം--സംഖ്യ.

൧൩൫. സംഖ്യ എന്നതു സാധാരണ പദത്തിൽ ഒരു വസ്തുവോ ഒന്നിൽ അധികമോ അടങ്ങിയിരിക്കുന്നു എന്ന കാണിക്കുന്നതിന്നു നാമങ്ങൾക്കു ഉണ്ടാകുന്ന രൂപഭേദമാകുന്നു. എന്തെന്നാൽ വർഗ്ഗത്തിൽ ഒന്നിനെ കുറിച്ചു പറയപ്പടുംപോൾ ഏകസംഖ്യ പ്രയോഗിക്കപ്പടെണം: ദൃ-ന്തം;'മനുഷ്യൻ , പശു, മരം,' വർഗ്ഗത്തിൽ അടങ്ങിയിരികികുന്ന വസ്തുക്കളിൽ എന്നിൽ ഓധികത്തെ കുറിച്ചു പറയപ്പടുംപോൾ ബഹു സംഖ്യ

2E






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/76&oldid=155261" എന്ന താളിൽനിന്ന് ശേഖരിച്ചത്