ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഷ്ടാംഗ ഹൃദയ

ഔഷധി നിഘണ്ടു.

അക്ഷരമാല




അംശുമൽഫലം. വാഴപ്പഴം.
അംശുമതി. ഓരില.
അംശുമതിദ്വയം. ഓരിലയും മൂവിലയും
അംശുമാൻ, എരിക്കു.
അംശുമാലി. എരിക്കു.
അംഹസ്പതി. എരിക്കു
അകരാ. നെല്ലി.
അകൊമളാ. മുത്തില
അക്കിക്കറുവാ. അക്രാവു
അഗദം. കൊട്ടം
അഗരു അകിൽ.
അഗശി. പട്ടുനൂൽചണം, ഒരുവക ചെറുചണം.
അഗിരം. കൊടുവേലി ൨എരിക്കു
അഗുരു. അകിൽ, കാരികിൽ, ഇരിപ്പൂൾ മരം. ഇരുപിള്ള, കടമനം എന്നും പറയും.
അഗുഢഗന്ധ. സോമനാതികായം.
അഗ്നി. കൊടുവെലി, ചേരുമരം, ചിത്രമൂലം
അഗ്നിഗൎഭം. നുൎയ്യകാന്തം, ഉഷ്ണവീൎയ്യമുള്ള ഒരു ഒതെ.
അഗ്നിജിഹ്മികാ. മേന്തോന്നി.
അഗ്നിജ്വാലാ, താതിരി, നീൎത്തിപ്പലി
അഗ്നിബീജം. പൊന്നു.
അഗ്നിമണി. സൂൎയ്യകാന്തക്കല്ലു.
അഗ്നിമന്ഥം. മുഞ്ഞ
അഗ്നിമുഖി. കൊടുവേലി, ചേരുമരം.
അഗ്നിവീൎയ്യം. പൊന്നു.
അഗ്നിശിഖാ മേന്തോന്നി, കുംകുമപ്പൂവൂ, ഒരുവക ചീര
അഗ്രഗ്രാഹി. അക്കിക്കറുവാ
അഘോരി കാര
അംകോഠം. അഴിഞ്ഞിൽ.
അംകോലം. അഴിഞ്ഞിൽ.
അംഗനാ. കറ്റാർവാഴ, ഞാഴൽ
അംഗനാപ്രീയം. മാവു.

അംഗലോഡ്യം. കാട്ടുവെള്ളരി
അംഗാരം. കൊടുവേലി, ചെറുതേക്കു, കരി
അംഗാരകമണി പവഴം.
അംഗാരവല്ലരി. ചെറുതേക്കു കുറുകത്തലച്ചി, പുങ്ങുമരം, അല്ലെങ്കിൽ പുങ്കരം
അംഗാരവല്ലി. ചെറുതേക്കു, പുങ്ങു
അംഗാരി. പുളിയാരൽ.
അംഗുലം അരയാൽ.
അഘ്രിപർണ്ണി ഓരില.
അഘ്രിവല്ലികാ. ഓരില.
അജം. ആടു.
അജഗന്ധാ. തൈവേള
അജഗഡികാ. നായർവെണ്ണ, ആടുനാറിവേള
അജഗരം പെരുമ്പാമ്പു
അജമോജം. അയമൊദകം ഓമം. കായച്ചരക്കു
അജമോദം അയമോദകം
അജലംബനം. അഞ്ജനം.
അജശൃംഗി ആടുതൊടാപ്പാല
അജഹാ നായ്ക്കരുണ.
അജാജി. ജീരകം, കരിഞ്ചീരകം.
അജിനം. മൃഗങ്ങളുടെ തുകൽ.
അജിനയോനി മാൻ.
അജ്ഝടാ. കിഴുകാനെല്ലി
അഞ്ചെണ്ണ പഞ്ചസ്നേഹം നോക്കുക
അഞ്ജലികാരികാ തണ്ടാനാവി, തൊട്ടാവാടി, തൊഴുകണ്ണി
അഞ്ജനം. അഞ്ജനക്കല്ലു, സൌവീരാഞ്ജനം, തുത്ഥാഞ്ജനം, രസാഞ്ജനം കാപോതാഞ്ജനം
അഞ്ജനകേശി. പവിഴക്കൊടി, കറുത്തതിരുതാളി
അഞ്ജനക്കല്ലു സൊവിരാഞ്ജനം
അഞ്ജനയുഗമം സൌവിരാഞ്ജനവും, ശ്വേതാഞ്ജനവും
അടരൂഷം ആടലോടകം

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/9&oldid=211132" എന്ന താളിൽനിന്ന് ശേഖരിച്ചത്